വിവാഹേതര ലൈംഗികബന്ധം; സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രിംകോടതി
text_fieldsന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രിംകോടതി. സൈനിക നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രധാന വിധിയിലാണ് ഭരണഘടനാ ബെഞ്ച് വ്യക്തത വരുത്തിയത്. ജസ്റ്റിസ് കെ.എം.ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിരുന്ന 497-ാം വകുപ്പ് റദ്ദാക്കിയ വിധിയിൽ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്. ഈ ഉത്തരവ് പ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2018 ലാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കുന്നത്. 2018 ലെ വിധിയിൽ വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.എന്നാൽ ഈ വിധി സൈനിക നിയമപ്രകാരമുള്ള നടപടികള്‍ക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു .കൂടാതെ സഹപ്രവർത്തകന്റെ ഭാര്യയുമായുള്ള ബന്ധം സായുധ സേനാ നിയമങ്ങൾ പ്രകാരം കുറ്റകരമാണെന്നും കോടതി കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

