Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10.5 ബില്യൺ ഡോളറിന്റെ സൈനിക വിമാന കരാർ; ലോക്ക്ഹീഡിന്റെ കണ്ണ് ഇന്ത്യയിൽ

text_fields
bookmark_border
10.5 ബില്യൺ ഡോളറിന്റെ സൈനിക വിമാന കരാർ; ലോക്ക്ഹീഡിന്റെ കണ്ണ് ഇന്ത്യയിൽ
cancel

ന്യൂഡൽഹി: ഇന്ത്യയുടെ 10.5 ബില്യൺ ഡോളർ മൂല്യമുള്ള മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കരാർ ലഭിച്ചാൽ രാജ്യത്തെ വിമാന നിർമാണ ശേഷി കൂടുതൽ വിപുലീകരിക്കുമെന്ന് യു.എസ് വിമാന നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിൻ. നിലവിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്ന് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ടാറ്റയുമായി സഹകരിച്ച് ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ടാറ്റ ലോക്ക്ഹീഡ് മാർട്ടിൻ എയറോസ്ട്രക്ചേഴ്സ് നിലവിൽ C-130J സൂപ്പർ ഹെർക്കുലീസ് വിമാനങ്ങളുടെ വാൽഭാഗം ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ നിർമിക്കുന്നുണ്ട്. ലോക്ക്ഹീഡ് മാർട്ടിന്റെ ആഗോള ഉൽപാദന ശൃംഖലയിലേക്കാണ് ഇവ വിതരണം ചെയ്യുന്നത്.

നിലവിലെ നിർമാണ ശേഷി കൂടുതൽ വിപുലീകരിക്കുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ ഗ്ലോബൽ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡന്റ് ഡാൻ ടെനി പറഞ്ഞു. ഇന്ത്യയിൽ കൂടുതൽ ഉൽപാദന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ശേഷി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വ്യോമസേനയുടെ പഴയ ഗതാഗത വിമാനങ്ങൾക്ക് പകരമായി 60 മീഡിയം ട്രാൻസ്പോർട്ട് വിമാനങ്ങൾ വാങ്ങുന്നതിനാണ് പദ്ധതി. ഓഗസ്റ്റിലാണ് ഇതിനായി ഏകദേശം 10.5 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന ടെൻഡർ ഇന്ത്യ പുറത്തിറക്കിയത്. 18 മുതൽ 30 ടൺ വരെ ചരക്ക് വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.

ഉയർന്ന പ്രദേശങ്ങളിലെയും പൂർണമായി വികസിപ്പിച്ചിട്ടില്ലാത്ത റൺവേകളിലെയും പ്രവർത്തനശേഷിയും പ്രധാന പരിഗണനയാണ്. 60 വിമാനങ്ങളിൽ 12 എണ്ണം പൂർണമായും നിർമിച്ച നിലയിൽ ഇന്ത്യക്ക് കൈമാറും. ശേഷിക്കുന്ന 48 എണ്ണം ഇന്ത്യയിൽ നിർമിക്കാനാണ് പദ്ധതി. ലോക്ക്ഹീഡ് മാർട്ടിന്റെ C-130J-30 സൂപ്പർ ഹെർക്കുലീസും എംബ്രായറിന്റെ C-390 മില്ലേനിയവുമാണ് നിലവിൽ മത്സരരംഗത്തുള്ള പ്രധാന വിമാനങ്ങൾ. C-130J-30ന് ഏകദേശം 19 മുതൽ 22 ടൺ വരെ ചരക്ക് വഹിക്കാനാകുമ്പോൾ C-390ന് 26 ടൺ വരെ വഹിക്കാനാകും.

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, മഹീന്ദ്ര ഗ്രൂപ്പ്, അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL), റിലയൻസ് ഡിഫൻസ് എന്നിവയുൾപ്പെടെ അഞ്ച് ഇന്ത്യൻ കമ്പനികളാണ് പദ്ധതിക്കായി രംഗത്തുള്ളത്. ഇവ ആഗോള വിമാന നിർമാതാക്കളുമായി പങ്കാളിത്തത്തിലേർപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - $10.5 billion military aircraft contract; Lockheed sets its sights on India
Next Story