Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ സൈന്യത്തിന് നേരെ വെടിവെപ്പ്
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ വെടിവെപ്പ്. ഞായറാഴ്ച അർദ്ധരാത്രി സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ വെടിവെക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനമായതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പിനെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞ് തീവ്രവാദികൾക്കായി തെരച്ചിൽ നടത്തി.
ഞായറാഴ്ച കിശ്ത്വാറിലെ ജലശുദ്ധീകരണ ശാലക്ക് കാവൽ നിൽക്കുന്ന പൊലീസുകാർക്കെതിരെയും വെടിവെപ്പ് നടന്നിരുന്നു. വെടിയേറ്റ രണ്ടു പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
