Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്തിലെ കച്ചിൽ നേരിയ ഭൂചലനം; ആളപായമില്ല
text_fieldsbookmark_border
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ റിക്ടർ സ്കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉച്ച 12.43ഓടെയായിരുന്നു ഭൂചലനം. കച്ചിലെ ഭചാവുവിൽ നിന്ന് 19 കിലോമീറ്റർ അകലെ 14.2 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസം ഇവിടെ റിക്ടർ സ്കെയിലിൽ 1.6 രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും ഭൂചലന സാധ്യതയുള്ള മേഖലകളിലൊന്നാണ് കച്ച്. 2001 ജനുവരി 26ന് കച്ചിലുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തോളം പേർ മരിച്ചതായാണ് കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്.
Next Story

