Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്ഥിരം ഭക്ഷണമില്ല;...

സ്ഥിരം ഭക്ഷണമില്ല; വലിച്ചെറിഞ്ഞ പഴങ്ങൾ പെറുക്കിയെടു​ത്ത്​ കുടിയേറ്റ തൊഴിലാളികൾ

text_fields
bookmark_border
സ്ഥിരം ഭക്ഷണമില്ല; വലിച്ചെറിഞ്ഞ പഴങ്ങൾ പെറുക്കിയെടു​ത്ത്​ കുടിയേറ്റ തൊഴിലാളികൾ
cancel

ന്യൂഡൽഹി: നഗരങ്ങളിൽ കുടുങ്ങിയ അന്തർസംസഥാന തൊഴിലാളികൾ ലോക്ക്​ഡൗൺ നീട്ടിയതോടെ കൂടുതൽ ദുരിതത്തിലായിരിക്കു കയാണ്. തെരുവിൽ കഴിയുന്ന പലരും സംഘടനകൾ നൽകുന്ന ഒരു നേരത്തെ ഭഷണം മാത്രം കഴിച്ചാണ്​ ജീവൻ നിലനിർത്തുന്നത്​. ​ഡൽഹിയ ിലെ യമുനാ നദിയുടെ തീരത്ത്​ കഴിയുന്ന തൊഴിലാളികൾ ശ്​മശാനത്തിൽ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങൾ പെറുക്കിയെടുക്കുന്ന ദയനീയമായ ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. വെയിലത്ത്​ കൂട്ടിയിട്ടിരിക്കുന്ന വാഴപ്പഴങ്ങളിൽ ചീഞ്ഞുപോകാത്തവ തെരഞ്ഞെടുക്കുത്ത്​ ഇവർ ബാഗിലാക്കുകയാണ്​. വാഴപ്പഴങ്ങൾ പെ​ട്ടെന്ന്​ ചീഞ്ഞുപോകില്ലെന്നും അതിനാൽ ഒന്നോ രണ്ടോ ദിവസം അത്​ കഴിച്ച്​ ജീവൻ നിലനിർത്താമെന്നും അവർ പറയുന്നു.

ഡൽഹിയിലെ പ്രധാന ശ്​മശാനമായ നിഗംബോദ്​ ഘട്ടിൽ അന്തിമ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങളാണ്​ കുടിയേറ്റ തൊഴിലാളികൾ പെറുക്കി എട​ുക്കുന്നത്​. ‘‘ഞങ്ങൾക്ക്​ സ്ഥിരം ഭക്ഷണം ലഭിക്കാറില്ല. അതുകൊണ്ടാണ്​ പഴങ്ങൾ എടുക്കുന്നത്​’’- അലഗറിൽ നിന്നുള്ള തൊഴിലാളി പറയുന്നു. ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്​ടപ്പെട്ട നൂറുകണക്കിന്​ തൊഴിലാളികൾ നോർത്ത്​ ഡൽഹിയിൽ യമുന തീരത്തും പാലത്തി​​​െൻറ അടിയിലുമായാണ്​ അഭയം തേടിയിരിക്കുന്നത്​. അടുത്തു​ള്ള ഗുരുദ്വാരയിൽ നിന്ന്​ നൽകുന്ന ഒര​ു നേരത്തെ ഭക്ഷണമാണ്​ ഇവരുടെ ജീവൻ നിലനിർത്തുന്നത്​.

കുടിയേറ്റതൊഴിലാളിക​ൾക്ക്​ പാർപ്പിടവും ഭക്ഷണവും നൽകണമെന്ന്​ കേന്ദ്രസർക്കാർ നിർദേശമുണ്ടെങ്കിലും ഡൽഹി, മുംബൈ നഗരങ്ങളിൽ ഇവർ ​ഒഴിഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്ന കാഴ്​ചയാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMigrant workerslockdown
News Summary - Migrants Pick Bananas Trashed Near Delhi Cremation Ground
Next Story