ലോക്ഡൗൺ നീട്ടുമെന്ന് ആശങ്ക; ഗുജറാത്തിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം
text_fieldsഅഹമ്മദാബാദ്: ലോക്ഡൗൺ നീട്ടുമെന്ന ആശങ്കയെ തുടർന്ന് ഗുജറാത്തിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. റേ ാഡുകളിലിറങ്ങി കുത്തിയിരുന്ന തൊഴിലാളികൾ പൊലീസിന് നേരെ കല്ലെറിഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് 70 പേരെ കസ് റ്റഡയിലെടുത്തിട്ടുണ്ടെന്ന് സൂറത്ത് ഡി.സി.പി രാകേഷ് ബാറോട്ട് പറഞ്ഞു. വീടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടുമെന്ന ആശങ്കയാണ് തൊഴിലാളികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
ഇന്ത്യയിൽ കോവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം അനുദിനം വർധിക്കുന്നതിനിടെ കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
