അതിഥി തൊഴിലാളികൾ ഡൽഹി വിടരുത് -അരവിന്ദ് കെജ്രിവാൾ
text_fieldsന്യൂഡൽഹി: അതിഥി െതാഴിലാളികൾ ഡൽഹി വിടരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇവർക്ക് ഭക്ഷണം ഉൾപ്പടെയു ള്ള സൗകര്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 വൈറസ് ബാധ തടയാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ നടപ്പാക്കാതിരിക്കാനാവില്ല. തൊഴിലാളികൾ കൂട്ടത്തോടെ സഞ്ചരിച്ചാൽ അത് രോഗം പടർന്നു പിടിക്കുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് അതിഥി തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിെൻറ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
ഡൽഹിയിൽ നിന്നും യു.പിയുടെ അതിർത്തി ജില്ലകളിൽ നിന്നും അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഡൽഹിയിൽ അന്തർ സംസ്ഥാന ബസുകൾ പുറപ്പെടുന്ന സ്റ്റാൻഡുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അതിർത്തി ജില്ലകളിൽ നിന്ന് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 1000 ബസുകളാണ് യു.പി സർക്കാർ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
