ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതം: തിരുത്തൽ നടപടിയുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ലോക്ഡൗൺമൂലം ഡൽഹിയടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്ന വിഷയത്തിൽ പ്രതിക്കൂട്ടിലായ കേന്ദ്രസർക്കാർ തിരുത്തൽ നടപടികളിൽ. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലോക്ഡൗൺ കാലത്ത് എല്ലാ പിന്തുണയും നൽകുമെന്ന വാഗ്ദാനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നു.
ദേശീയപാതകളിൽ ഇവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന് സംസ്ഥാന സർക്കാറിനോട് കേന്ദ്രം നിർദേശിച്ചു. നാട്ടിലേക്കു മടങ്ങുന്ന തൊഴിലാളികൾക്ക് ഈ ക്യാമ്പുകളിൽ താമസ, ഭക്ഷണ സൗകര്യങ്ങൾ നൽകണം.
ലോക്ഡൗൺ കാലത്ത് ഇത്തരം ആശ്വാസ നടപടികൾക്കുവേണ്ട പണം സംസ്ഥാന ദുരിത നിവാരണ നിധിയിൽനിന്ന് എടുക്കാം. ഇതര സംസ്ഥാന തൊഴിലാളികൾക്കു പുറമെ, നാട്ടിലേക്കു മടങ്ങുന്ന തീർഥാടകർക്കും മറ്റും ഈ ക്യാമ്പുകളിൽ സൗകര്യം ലഭ്യമാക്കും. ക്യാമ്പുകൾ എവിടെയാണെന്നും സൗകര്യങ്ങൾ എന്താണെന്നും സംസ്ഥാന സർക്കാർ പൊതുജനങ്ങളെ അറിയിക്കണം. ക്യാമ്പുകളിൽ സാമൂഹിക അകല വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
