ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിയേറ്റ് മരിച്ചു
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിൽ പഞ്ചാബ് സ്വദേശി ഭീകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് സംഭവമുണ്ടായത്. പഞ്ചാബ് അമൃത്സർ സ്വദേശിയായ അമൃത്പാൽ സിങ്ങാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രോഹിതിനാണ് പരിക്കേറ്റത്.
ശ്രീനഗറിലെ ഷഹീദ് ഗുഞ്ചിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഭീകരരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വെടിവെപ്പിൽ പരിക്കേറ്റയാളെ ചികിത്സക്കായി സംഭവസ്ഥലത്ത് നിന്നും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
നേരത്തെ ഒക്ടോബറിൽ ഉത്തർപ്രദേശിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളി വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിലാണ് വെടിവെപ്പ് നടന്നത്. ഇൻസ്പെക്ടർ മൻസൂർ അഹമ്മദ് വാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അന്ന് ഉത്തർപ്രദേശ് സ്വദേശിയും കൊല്ലപ്പെട്ടത്.
കഴിഞ്ഞ കുറേ വർഷങ്ങളായി അന്യസംസ്ഥാനങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

