സൈക്കിളിൽ മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട കുടിയേറ്റ തൊഴിലാളി മരിച്ചു
text_fieldsഭോപാൽ: മഹാരാഷ്ട്രയിൽ നിന്ന് സൈക്കിളിൽ ഉത്തർപ്രദേശിലെ വീട്ടിലേക്കുള്ള യാത്രക്കിടെ കുടിയേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശിൽ വെച്ചായിരുന്നു മരണം. മഹാരാഷ്ട്രയിലെ ഭിവാണ്ടിയിൽ നിന്ന് രണ്ടു ദിവസം മുമ്പാണ് തബാറക് അൻസാരി 10 തൊഴിലാളികൾക്കൊപ്പം യാത്ര പുറപ്പെട്ടത്. ഭിവാണ്ടിയിലെ യന്ത്രത്തറി നിർമാണശാലയിെല തൊഴിൽ നഷ്ടമായതിനാൽ അവർക്ക് വീട്ടിലേക്ക് പോവുകയല്ലാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. 10 ദിവസത്തിനിടെ, ഇത്തരത്തിൽ മരിക്കുന്ന മൂന്നാമത്തെ കുടിയേറ്റതൊഴിലാളിയാണിദ്ദേഹം.
‘‘കൈയിൽ പണമില്ലാതെ, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയപ്പോഴാണ് ഈ സാഹസത്തിനൊരുങ്ങിയത്. സൈക്കിളിൽ 350 കി.മി യാത്ര പൂർത്തിയാക്കിയിരുന്നു. പെട്ടെന്ന് തബാറക് ക്ഷീണം തോന്നുന്നുവെന്ന് പറഞ്ഞ് റോഡിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു’’.-സംഘത്തിലെ തൊഴിലാളികളിലൊരാളായ രമേഷ് കുമാർ ഗോണ്ട് പറഞ്ഞു.
നിർജലീകരണവും അമിതമായ ക്ഷീണവും സൂര്യാഘാതവുമാകാം മരണകാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷം മാത്രമേ യഥാർഥ മരണകാരണം അറിയാനാകൂ എന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
