Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽനിന്ന്​...

മുംബൈയിൽനിന്ന്​ യു.പിയിലേക്ക് ട്രക്കിൽ​ യാത്ര; മൂന്ന്​ ദിവസം വെള്ളം മാത്രം കുടിച്ച്​ കുടുംബം

text_fields
bookmark_border
migrant-journey-27-05-2020
cancel

മുംബൈ: ​ഉത്തർപ്രദേശിലെ ജുവാൻപൂരിലേക്ക് മുംബൈയിൽ നിന്ന്​​ യാത്ര തിരിച്ച ഒന്നര വയസുകാരി ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന ക​ുടുംബം മൂന്ന്​ ദിവസം ചെലവഴിച്ചത്​ വെള്ളം മ​ാത്രം കുടിച്ച്​. ആശിഷ്​ വി​​ശ്വകർമക്കും ഭാര്യക്കും കുഞ്ഞിനുമാണ്​ ലോക്​ഡൗണിനിടയിലെ യാത്ര ദുരിതപൂർണമായത്​. 

വിദ്യാവിഹാറിൽ ആശാരിപ്പണിയെടുത്ത്​ ജീവിക്കുന്ന ആശിഷ്​ വിശ്വകർമ കുടുംബത്തോടൊത്ത്​ നല്ലസോപരയിലായിരുന്നു താമസം. മാർച്ച്​ 22ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതായി. മറ്റ്​ തൊഴിലാളികളൊക്കെ അവരവരുടെ നാടുകളിലേക്ക്​ മടങ്ങിത്തുടങ്ങിയതോടെ ആശിഷും മടങ്ങാൻ തീരുമാനിച്ചു. 

ഉത്തർപ്രദേശിലേക്ക്​ പോകുന്ന ഒരു ട്രക്കിൽ 6000രൂപ നൽകി കുടുംബത്തിന്​ ഇരിപ്പിടമുറപ്പിച്ചു. മറ്റ്​ 35 പേർ കൂടി ഉണ്ടാകുമെന്നായിരുന്നു പറഞ്ഞതെങ്കിലും ഒടുവിലത്​ 50 പേരിലെത്തി. പ്രദേശത്ത്​ കോവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ അഭ്യൂഹം പരന്നതോടെ മെയ്​ 10ന്​ രാത്രി യാത്ര തിരിക്കുമെന്ന്​ പറഞ്ഞ ട്രക്ക്​ വൈകുന്നേരം തന്നെ യാത്ര പുറ​പ്പെടുകയായിരുന്നു.

ഇതിനിടെ ഭക്ഷണം തയാറാക്കി കൈയിൽ കരുതാൻ ആശിഷ്​ വിശ്വകർമക്ക്​ സാധിച്ചില്ല. പോകുന്ന വഴിക്കുള്ള ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. യാത്രയിൽ വെള്ളം കുടിച്ചാണ്​ ഇവർ വിശപ്പും ദാഹവും അകറ്റിയത്​. 

‘‘ഒന്നര വയസുള്ള കുഞ്ഞിന് കലക്കി കൊടുക്കാൻ​ പാൽപൊടി കൈയിലുണ്ടായിര​ുന്നു. അതിനും ശുദ്ധ ജലം ആവശ്യമായിരുന്നു. ചൂട്​ സഹിക്കാനാവാതെ യാത്രയിലുടനീളം കുഞ്ഞ്​ വല്ലാതെ കരഞ്ഞു.’’ - ആശിഷ്​ വിശ്വകർമ പറഞ്ഞു. മെയ്​ 14നാണ്​ ആശിഷും കുടുംബവും ജുവാൻപൂരിലെത്തിയത്​. 

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന ത​​െൻറ രണ്ടര വയസുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ മറ്റ്​ അംഗങ്ങളിൽ നിന്ന്​ അകലം പാലിച്ച്​ വീടിനോടടുത്തുള്ള പാടത്താണ്​ വിശ്വകർമ കഴിയുന്നത്​. നേരത്തേ വാങ്ങിവെച്ച ഭക്ഷണം കൊണ്ടാണ്​ കുടുംബം കഴിയുന്നത്​. 

‘‘ഞങ്ങൾ പച്ചക്കറികൾ വാങ്ങിയിരുന്നില്ല.  ഞങ്ങൾക്ക്​ ഈ ഗ്രാമത്തിൽ കൃഷിസ്ഥലമൊന്നുമില്ല. സാധാരണ നിലയിൽ ട്രെയിൻ ഓടിത്തുടങ്ങിയാൽ മുംബൈയിലേക്ക്​ തന്നെ തിരിച്ചുപോകാമെന്നാണ്​ പ്രതീക്ഷ.’’ -ആശിഷ്​ പറഞ്ഞു. അന്തർ സംസ്ഥാന തൊഴിലാളികളേയും കൊണ്ട്​ രണ്ട്​ മുതൽ നാല്​ ട്രക്ക്​ വരെ എല്ലാ ദിവസവും ജുവാൻപൂരിലെത്തുന്നത്​ കാണാറു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMigrant workerslock down
News Summary - Migrant, family survive only on water for 3 days -india news
Next Story