Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിന്​ ഷാനവാസി​െൻറ...

അർണബിന്​ ഷാനവാസി​െൻറ തുറന്ന കത്ത്

text_fields
bookmark_border
അർണബിന്​ ഷാനവാസി​െൻറ തുറന്ന കത്ത്
cancel

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ളെ നാ​ണം​കെ​ട്ട വ​ർ​ഗ​മാ​യി വി​ശേ​ഷി​പ്പി​ച്ച റി​പ്പ​ബ്ലി​ക്​ ടി.​വി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റും അ​വ​താ​ര​ക​നു​മാ​യ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എം.​െ​എ. ഷാ​ന​വാ​സ്​ എം.​പി​യു​ടെ തു​റ​ന്ന ക​ത്ത്. 

ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ക മാ​ത്ര​മ​ല്ല, സ്വ​ന്തം തൊ​ഴി​​ലി​​െൻറ അ​ന്ത​സ്സ്​​ ക​ള​ങ്ക​പ്പെ​ടു​ത്തു​ക കൂ​ടി​യാ​ണ്​ അ​ർ​ണ​ബ്​ ചെ​യ്​​ത​തെ​ന്ന്​  ക​ത്തി​ൽ ഷാ​ന​വാ​സ്​ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഒ​റ്റ മ​ന​സ്സോ​ടെ ഒ​ന്നി​ച്ചി​റ​ങ്ങി​യ​താ​ണ്​ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ ക​ണ്ട​ത്. അ​തി​നെ​ ലോ​കം അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. ആ ​സ​മൂ​ഹ​ത്തെ അ​ധി​ക്ഷേ​പി​ച്ച അ​ർ​ണ​ബ്​ വി​ഷം തു​പ്പാ​നും മു​ട്ടി​ലി​ഴ​യാ​നു​മു​ള്ള വൈ​ദ​ഗ്​​ധ്യ​മാ​ണ്​ തെ​ളി​യി​ച്ച​ത്.

വ​ർ​ഗീ​യ​മോ സാ​മു​ദാ​യി​ക​മോ ആ​യ ഭി​ന്നി​പ്പ​ല്ല കേ​ര​ള​ത്തി​ൽ ക​ണ്ട​ത്​; അ​തി​ന്​ അ​തീ​ത​മാ​യ ഒ​രു​മ​യാ​ണ്. എ​ത്ര​യോ മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ൾ ക്ഷേ​ത്ര വ​ള​പ്പു​പോ​ലും വൃ​​ത്തി​യാ​ക്കു​ന്ന​തി​​​െൻറ ചി​ത്ര​ങ്ങ​ൾ അ​ർ​ണ​ബ്​ കാ​ണ​ണം.​ 

സം​ഘ്​​പ​രി​വാ​ർ താ​ങ്ക​ളു​ടെ തോ​ള​ത്ത്​ ത​ട്ടി പ്ര​ശം​സി​ക്കു​മെ​ന്ന്​ തീ​ർ​ച്ച. എ​ന്നാ​ൽ, ഇ​ത്ത​രം അ​ധി​ക്ഷേ​പ​ത്തി​​​െൻറ ചേ​തോ​വി​കാ​രം അ​ർ​ണ​ബ്​ വെ​ളി​പ്പെ​ടു​ത്ത​ണം. മാ​ധ്യ​മ ലോ​ക​ത്തി​ന്​ അ​പ​മാ​ന​മാ​ണ്​ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യെ​ന്ന്​ ഷാ​ന​വാ​സ്​ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mi shanavasarnab goswamimalayalam newsopen letter to Arnab
News Summary - MI Shanavas's open letter to Arnab goswami- india news
Next Story