Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengal Post Poll Violence
cancel
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പിന്​...

തെരഞ്ഞെടുപ്പിന്​ പിന്നാലെ അക്രമം; കേന്ദ്രസംഘം ബംഗാളിൽ

text_fields
bookmark_border

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം നടന്ന അക്രമങ്ങളെക്കുറിച്ച്​ അന്വേഷിക്കാൻ കേന്ദ്രസംഘം. അഡീഷനൽ സെക്രട്ടറി ലെവൽ ഓഫിസർമാരായ നാല​ുപേരെയാണ്​ കേന്ദ്രആഭ്യന്തര മ​ന്ത്രാലയം ബംഗാളി​േലക്ക്​ അയച്ചത്​.

ഡൽഹിയിൽനിന്ന്​ സംഘം ബംഗാളിലേക്ക്​ തിരിച്ചു. തെരഞ്ഞെടുപ്പിന്​ ശേഷമുള്ള അക്രമങ്ങൾ, നിലവിലെ സ്​ഥിതി, രാഷ്​ട്രീയ പ്രവർത്തകർക്ക്​ നേരെയുളള അതിക്രമം തുടങ്ങിയവ അന്വേഷിക്കും.

നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാൾ സർക്കാറിനോട്​ അക്രമങ്ങളുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട്​ തേടിയിരുന്നു.

സംഭവം ഗൗരവതരമായി എടുക്ക​ണമെന്നും ഇത്തരത്തിൽ അനിഷ്​ട സംഭവങ്ങൾ ഇല്ലാതാക്കൾ സമയം പാഴ​ാക്കാതെ നടപടി സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

അക്രമ സംഭവങ്ങളിൽ ചീഫ്​ സെക്രട്ടറിയോട്​ റിപ്പോർട്ട്​ നൽകാൻ മേയ്​ മൂന്നിന്​ തന്നെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഇതു​വരെ റിപ്പോർട്ട്​ നൽകിയി​ട്ടില്ലെന്നാണ്​ വിവരം.

പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ബംഗാളിൽ അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.​ അതിനർഥം സംസ്​ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കാത്തതാണെന്നും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBengal Election 2021Bengal Post Poll ViolenceBJP
News Summary - MHA sends 4-member team to Bengal to assess post-poll violence situation
Next Story