Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീ ടൂ ആരംഭിച്ചത്​...

മീ ടൂ ആരംഭിച്ചത്​ ലൈംഗിക വൈകൃതമുള്ളവരെന്ന്​ കേന്ദ്രമന്ത്രി

text_fields
bookmark_border
മീ ടൂ ആരംഭിച്ചത്​ ലൈംഗിക വൈകൃതമുള്ളവരെന്ന്​ കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: മീ ടൂ കാമ്പയിൻ ആരംഭിച്ചത്​ മനസിൽ ലൈംഗിക വൈകൃതമുള്ള ചിലരാണെന്ന്​ കേന്ദ്രമന്ത്രി പൊൻ രാധകൃഷ്​ൻ. മീ ടുവിനെ കുറിച്ച്​ മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയപ്പോഴാണ്​​ മന്ത്രിയുടെ വിവാദ പ്രസ്​താവന.

അഞ്ചാം ക്ലാസിൽ പഠിക്കു​േമ്പാൾ ഉണ്ടായ സംഭവത്തിൽ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്​ ശരിയാണോയെന്ന്​ അദ്ദേഹം ചോദിച്ചു. ലൈംഗിക വൈകൃതമുള്ള ചിലരാണ്​ ഇപ്പോൾ മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്​. സ്​ത്രീകൾക്കെതിരെ പുരുഷൻമാരും ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയാൽ എന്താവും സ്ഥിതി. ആ വലിയ അപമാനം സ്​ത്രീകൾ അംഗീകരിക്കുമോയെന്നും പൊൻ രാധാകൃഷ്​ണൻ ചോദിച്ചു.

നേരത്തെ മീ ടൂ ആരോപണങ്ങളെ തുടർന്ന്​ കേന്ദ്രമന്ത്രി എം.ജെ അക്​ബർ സ്ഥാനം രാജിവെച്ചിരുന്നു. ലൈംഗിക ആരോപണങ്ങൾ പരിശോധിക്കാൻ രാഷ്​ട്രീയ പാർട്ടികൾക്ക്​ അഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന്​ കേന്ദ്രമന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മീ ടു ആരോപണങ്ങളുടെ പശ്​ചാത്തലത്തിലായിരുന്നു മേനകയുടെ ആവശ്യം.

Show Full Article
TAGS:pon radhakrishnan metoo Union Minister india news malayalam news 
News Summary - MeToo was started by people with perverted minds-India
Next Story