Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീ ടൂ: എം.ജെ...

മീ ടൂ: എം.ജെ അക്​ബറിനെതിരായ ആരോപണം പരിശോധിക്കും-അമിത്​ ഷാ

text_fields
bookmark_border
മീ ടൂ: എം.ജെ അക്​ബറിനെതിരായ ആരോപണം പരിശോധിക്കും-അമിത്​ ഷാ
cancel

ഹൈദരാബാദ്​: കേന്ദ്രമന്ത്രി എം.ജെ അക്​ബറിനെതിരായ മീ ടൂ ആരോപണം പരിശോധിക്കുമെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ അക്​ബറിനെതിരായി ഉയർന്ന ആരോപണങ്ങൾ പാർട്ടിയുടെ പ്രതിഛായക്ക്​ മങ്ങലേൽപ്പിച്ചുവെന്നാണ്​ അമിത്​ ഷായുടെ വിലയിരുത്തൽ.

ഞങ്ങൾ എന്തായാലും ആരോപണങ്ങൾ പരിശോധിക്കും. ഇത്​ സത്യമാണോ നുണയാണോ എന്ന്​​ അറിയണം. എം.ജെ അക്​ബറിനെതിരായ ട്വിറ്റർ പോസ്​റ്റി​​​​​െൻറയും ആരോപണം ഉന്നയിച്ച​ ചെയ്​ത വ്യക്​തിയുടെയും സത്യസന്ധത പരിശോധിക്കുമെന്നും അമിത്​ ഷാ വ്യക്​തമാക്കി. അതേ സമയം, അക്​ബറിനെതിരെ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ​ ഷാ പറഞ്ഞു.

അക്​ബറിനെതിരായി ആരോപണങ്ങൾ വന്നതിന്​ പിന്നാലെ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പിയിൽ നിന്ന്​ തന്നെ ഉയർന്നിരുന്നു. മേനക ഗാന്ധി ഉൾപ്പടെയുള്ള ചില മന്ത്രിമാർ അക്​ബറിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഒൗദ്യോഗികമായി ബി.ജെ.പി ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsMe Toomalayalam news onlineM.J Akbar
News Summary - MeToo Charges Against MJ Akbar to be Probed-Amith sha-India news
Next Story