Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഴ്സിഡസ് ഇടിച്ച് മൂന്ന് പേർ മരിച്ചു; കാറിൽ നിന്ന് ബിയർ കുപ്പികൾ കണ്ടെടുത്തു
text_fieldsbookmark_border
മൊഹാലി: അമിത വേഗതയിൽ എത്തിയ മെഴ്സിഡസ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച രാവിലെ പഞ്ചാബിലെ മൊഹാലിയിലായിരുന്നു സംഭവം.
നിയന്ത്രണം വിട്ട കാർ ആദ്യം രണ്ട് സൈക്കിൾ യാത്രികരെ ഇടിച്ച ശേഷം ഓഫീസ് കാബിൽ ഇടിക്കുകയും ശേഷം ഇരുമ്പ് വേലിയിൽ ഇടിച്ച് കയറുകയുമായിരുന്നു.
ഓഫീസ് ക്യാബിലെ മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കാറിലെ യാത്രികൾ മദ്യപിച്ചിരുന്നതായും കാറിൽ നിന്ന് മൂന്ന് ബിയർ ബോട്ടിലുകൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
Next Story

