Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശുകാരൻ...

മധ്യപ്രദേശുകാരൻ അലഞ്ഞുതിരിഞ്ഞ്​ എത്തിയത്​ പാകിസ്​താനിൽ; രണ്ടുവർഷത്തിന്​ ശേഷം നാടണഞ്ഞു

text_fields
bookmark_border
Attari-Wagah-border
cancel

ദാമോ: അനധികൃതമായി പാകിസ്​താനിൽ പ്രവേശിച്ച മാനസിക വൈകല്യമുള്ള മധ്യപ്രദേശ്​ സ്വദേശിയായ 40 കാരന്​ രണ്ടുവർഷത്തിനൊടുവിൽ മോചനം.​ 2019 ൽ പാകിസ്​താനിലെത്തിയ മധ്യപ്രദേശിലെ ദാമോ ജില്ലയിലെ പതി ഷിഷ്പൂർ ഗ്രാമവാസിയായ ബരേലാൽ ആദിവാസിയാണ്​ നീണ്ട കാത്തിരിപ്പിനൊടുവിൽ നാടണഞ്ഞത്​.

നിയമവിരുദ്ധമായി പ്രവേശിച്ചതിന് 2019 നവംബർ 14നാണ്​ ബരേലാൽ പാകിസ്​താനിലെ ബഹവാൽപൂരിൽ പിടിയിലായത്​. പാകിസ്​താൻ സർക്കാരും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നടത്തിയ ചർച്ചയെത്തുടർന്നാണ്​ മോചനം സാധ്യമായത്​. പഞ്ചാബിലെ അട്ടാരി അതിർത്തി വഴിയാണ്​ ഇന്ത്യയിലേക്ക് മടങ്ങിയതെന്ന്​ ദാമോ പൊലീസ് സൂപ്രണ്ട് ഡി.ആർ. ടെനിവാർ പറഞ്ഞു. അമൃത്സറിൽ ബരേലാലിനെ സ്വീകരിക്കാൻ ബന്ധു എത്തിയിരുന്നു. ശനിയാഴ്ച ഇരുവരും ജന്മനാട്ടിൽ തിരിച്ചെത്തിയതായും പൊലീസ്​ അറിയിച്ചു.

അതേസമയം, യാതൊരുവിധ രേഖകളുമില്ലാതെ ബരേലാൽ ആദിവാസി എങ്ങനെയാണ് അന്താരാഷ്​ട്ര അതിർത്തി കടന്ന്​ പാകിസ്​താനിലെത്തിയതെന്ന്​ അറിയില്ലെന്ന് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mentally unstablePakistan
News Summary - Mentally unstable MP man who accidentally crossed into Pakistan in 2019 returns home
Next Story