Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു
text_fieldsbookmark_border
മുംബൈ: മാനസികാസ്വാസ്ഥ്യമുള്ള 28 കാരനെ കൈകാലുകൾ ബന്ധിച്ച് മരത്തിൽ തലകീഴായി തൂക്കി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് ഇടപെടാതെ കാഴ്ചക്കാരായി നിന്ന രണ്ട് പൊലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
താണെയിലെ അംബർനാഥിലാണ് സംഭവം. അമിത് പാട്ടീൽ, സാഗർ പാട്ടീൽ, ബൽറാം ഫുറാദ് എന്നിവരാണ് അറസ്റ്റിലായത്. എച്ച്.എൻ ഗരുഡ്, എസ്.വി കാഞ്ചവെ എന്നീ പൊലീസുകാർക്കാണ് സസ്പെൻഷൻ. സംഭവത്തിെൻറ ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടി. ട്രക്കിൽ പ്രദേശത്ത് വന്നിറങ്ങിയ യുവാവ് കടകൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. തുടർന്നാണ് ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് മർദിച്ചത്.
Next Story
