Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ എട്ടുമാസം...

ഡൽഹിയിൽ എട്ടുമാസം പ്രായമായ കുഞ്ഞിനെ മാതാവ്​ തലയറുത്തു കൊന്നു

text_fields
bookmark_border
ഡൽഹിയിൽ എട്ടുമാസം പ്രായമായ കുഞ്ഞിനെ മാതാവ്​ തലയറുത്തു കൊന്നു
cancel

ന്യൂഡൽഹി: എട്ടുമാസം പ്രായമായ മകനെ മാനസിക വിഭ്രാന്തിയുള്ള മാതാവ്​ കഴുത്തറുത്ത്​ കൊന്നു. കഴുത്തറുത്ത ശേഷം മൃതദേഹം വെട്ടിനുറുക്കി അതിനടുത്ത്​ കിടന്നുറങ്ങി. ഡൽഹിയിലെ അമൻ വിഹാർ മേഖലയിൽ വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം. 

കത്തികൊണ്ട്​ കുഞ്ഞി​​​െൻറ തലയറുത്ത ശേഷം ഇഷ്​ടിക ഉപയോഗിച്ച്​ ശരീരം വികൃതമാക്കിയതായി പൊലീസ്​ പറഞ്ഞു. സ്​ത്രീ സ്വയം മുറിവേൽപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. കുഞ്ഞി​​​െൻറ പിതാവ്​ ജോലിക്ക്​ പോയ സമയത്താണ്​ ഇൗ ക്രൂരത നടത്തിയത്​. ഇവരുടെ ഏഴുവയസും രണ്ടുവയസുമുള്ള മക്കൾ മുത്തച്ഛനോടൊപ്പമാണ്​ കഴിഞ്ഞിരുന്നത്​. 

സ്​ത്രീയുടെ ഭർത്താവ്​ രാത്രി ജോലി ക​ഴിഞ്ഞെത്തിയപ്പോഴാണ്​ സംഭവം അറിയുന്നത്​. വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ വാതിൽ പൊളിച്ച്​ അകത്തുകയറുകയായിരുന്നെന്ന്​  ഭർത്താവ്​ പറഞ്ഞു. അകത്ത്​ നിലത്ത്​ ചോരയിൽ കുളിച്ച്​ മക​​​െൻറ ഉടലറ്റ തല കിടക്കുന്നത്​ കണ്ടു. കിടക്കയിൽ കിടക്കുന്ന ഭാര്യയുടെ സമീപത്ത്​ കുഞ്ഞി​​​െൻറ വികൃതമാക്കിയ ശരീരവുമുണ്ടായിരുന്നു. 

നാലു വർഷം മുമ്പ്​ ത​​​െൻറ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഭാര്യ കൊന്നിരുന്നുവെന്നും അന്ന്​ അസുഖമാണല്ലോ എന്ന്​ കരുതി പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും പിതാവ്​ പറഞ്ഞു. എന്നാൽ ആൾദൈവത്തി​​​െൻറ വാക്കു കേട്ടാണ്​ കുഞ്ഞിനെ കൊന്നതെന്ന്​ അയൽവാസികൾ ആരോപിച്ചു. ആരോപണം പിതാവ്​ നിഷേധിച്ചു. സംഭവത്തിൽ പൊലീസ്​ അ​ന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsChops Body of SonMentally-ill Woman
News Summary - Mentally-ill Delhi Woman Chops Body of 8-month-old Son - India News
Next Story