Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ജയിലിൽ കിടന്നത്​...

പാക്​ ജയിലിൽ കിടന്നത്​ 23 വർഷം; അബദ്ധത്തിൽ അതിർത്തി കടന്ന മധ്യപ്രദേശ്​ സ്വദേശിക്ക്​ ഒടുവിൽ മോചനം

text_fields
bookmark_border
പാക്​ ജയിലിൽ കിടന്നത്​ 23 വർഷം; അബദ്ധത്തിൽ അതിർത്തി കടന്ന മധ്യപ്രദേശ്​ സ്വദേശിക്ക്​ ഒടുവിൽ മോചനം
cancel

അമൃത്​സർ: മധ്യപ്രദേശ്​ സ്വദേശിയായ പ്രഹ്ലാദ്​ സിങ്​ രാജ്​പുത്​ 33ാം വയസ്സിലാണ്​ അബദ്ധത്തിൽ അതിർത്തി കടന്ന്​ പാകിസ്​താനിലെത്തുന്നത്​. അവിടെ പിടിയിലായതോടെ ജയിലിൽ കഴിഞ്ഞത്​ 23 വർഷം. ഇപ്പോൾ, 56ാം വയസ്സിൽ തിരികെ ജന്മനാട്ടിൽ കാലുകുത്തു​​േമ്പാൾ കഴിഞ്ഞതെല്ലാം സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളാവുകയാണ്​ പ്രഹ്ലാദിന്​.

മധ്യപ്രദേശിലെ സാഗറിലെ ഘോസിപട്ടി ഗ്രാമത്തി​ലാണ്​ പ്രഹ്ലാദിന്‍റെ വീട്​. മാനസിക വൈകല്യമുള്ള പ്രഹ്ലാദ്​ വീടുവിട്ടിറങ്ങുകയും അതിർത്തി കടന്ന്​ പാകിസ്​താനിലെത്തുകയുമായിരുന്നു. ഇപ്പോൾ സഹോദരൻ വീർ സിങ്​ രാജ്​പുത്തിന്‍റെയും കുടുംബാംഗങ്ങളുടെയും നിരന്തര പരിശ്രമം മൂലമാണ്​ ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവ്​ സാധ്യമായത്​. 1998ലാണ്​ പെട്ടെന്നൊരു ദിവസം പ്രഹ്ലാദ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനാകുന്നത്​. വീട്ടുകാർ പലയിടത്ത്​ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസില്‍ പരാതിപ്പെ​ട്ടെങ്കിലും അവരുടെ അന്വേഷണത്തിലും കണ്ടെത്താനായില്ല.

2014ലാണ്​ പ്രഹ്ലാദ് പാകിസ്താനിലെ ഏതോ ജയിലിലുണ്ടെന്ന വിവരം ഗൗർഝമാര്‍ പൊലീസിന് ലഭിക്കുന്നത്​. പിന്നീട്​ പ്രഹ്ലാദിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമത്തിലായി കുടുംബം. വിദേശകാര്യ മന്ത്രാലയത്തിൽ നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചും അധികൃതരെ നിരന്തരം കണ്ടും എഴ് വര്‍ഷമായി തുടരുന്ന കുടുംബത്തിന്‍റെ പരിശ്രമങ്ങളാണ്​ ഇപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്​. സാഗര്‍ പൊലീസും പ്രഹ്ലാദിന്‍റെ കാര്യത്തിൽ ന്യൂഡല്‍ഹിയിലെ അധികാരികള്‍ക്കു മുന്നില്‍ ഇടപെടൽ നടത്തി.

പ്രഹ്ലാദ് സിങ്​ രാജ്പുത്തിനെ തിങ്കളാഴ്ച അമൃത്​സറിലെ അഠാരി അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്‍ കൈമാറി. സഹോദരന്‍ വീര്‍ സിങ് രാജ്പുത് ആണ്​ മധ്യപ്രദേശ് പൊലീസിനൊപ്പം പ്രഹ്ലാദിനെ സ്വീകരിക്കാൻ അതിര്‍ത്തിയില്‍ എത്തിയത്​. രണ്ട് പതിറ്റാണ്ടിന്​ ശേഷമുള്ള സഹോദരങ്ങളുടെ സമാഗമം ഏറെ വികാരഭരിതമായി. സഹോദരങ്ങള്‍ കണ്ണീരോടെ പരസ്പരം ആലിംഗനം ചെയ്​ത്​ ആഹ്ലാദം പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradesh
News Summary - Mentally challenged man returns from Pakistan 23 years after going missing from Madhya Pradesh
Next Story