Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനസിക വെല്ലുവിളി...

മാനസിക വെല്ലുവിളി നേരിടുന്നയാൾ മരിച്ചത് പൊലീസ് മർദനത്തെത്തുടർന്നെന്ന്

text_fields
bookmark_border
മാനസിക വെല്ലുവിളി നേരിടുന്നയാൾ മരിച്ചത് പൊലീസ് മർദനത്തെത്തുടർന്നെന്ന്
cancel
camera_alt

representative image

ബം​ഗ​ളൂ​രു: കു​ട​കി​ലെ വീ​രാ​ജ് പേ​ട്ടി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​പ​സ്മാ​ര ബാ​ധി​ത​നാ​യ 50കാ​ര​ൻ മ​രി​ച്ച​ത് പൊ​ലീ​സ് മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നെ​ന്ന് പോ​സ്​​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​സം​ഭ​വി​ച്ച​താ​യി പോ​സ്​​റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് മ​ർ​ദ​ന​മേ​റ്റി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്​​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി.​ഐ.​ഡി​ക്ക് കൈ​മാ​റി. ചി​ക്ക്‌​പേ​ട്ട് സ്വ​ദേ​ശി​യാ​യ റോ​യ് ഡി​സൂ​സ​യാ​ണ് (50) മ​രി​ച്ച​ത്. റോ​യ് ഡി​സൂ​സ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വീ​രാ​ജ്പേ​ട്ട് സ്​​റ്റേ​ഷ​നി​ലെ എ​ട്ടു പൊ​ലീ​സു​കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

പൊ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നു മു​ന്നി​ൽ കി​ട​ന്നി​രു​ന്ന റോ​യി​യെ മാ​താ​വെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​രി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് രാ​ത്രി വീ​ട്ടി​ൽ​നി​ന്ന് ക​ത്തി​യു​മാ​യി ഇ​റ​ങ്ങി​യ റോ​യി​യെ റോ​ഡ​രി​കി​ൽ വെ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്ത പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ സം​ഘ​മേ​ഷി​നെ ഇ​യാ​ൾ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

കൈ​ക്ക് പ​രി​ക്കേ​റ്റ കോ​ൺ​സ്​​റ്റ​ബി​ൾ സ്​​റ്റേ​ഷ​നി​ലേ​ക്ക് ഒാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നു​ശേ​ഷം സ്​​റ്റേ​ഷ​നി​ലു​ള്ള പൊ​ലീ​സു​കാ​രെ​ത്തി റോ​യി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​െ​ച്ച​ന്നാ​ണ് പ​രാ​തി.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ റോ​യി​യു​ടെ മാ​താ​വി​നെ വി​ളി​ച്ചു​വ​രു​ത്തി റോ​യി​യെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ റോ​യി​യു​ടെ സ​ഹോ​ദ​ര​ൻ റോ​ബി​ൻ ഡി​സൂ​സ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ക​സ്​​റ്റ​ഡി മ​ര​ണ​ത്തി​ൽ സി.​ഐ.​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police brutalityvirajpettaMentally ChallengedPostmortem report
News Summary - mentally challenged man died as a result of police brutality postmortem report
Next Story