ജാർഖണ്ഡിൽ മാനസിസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തല വെട്ടി
text_fieldsജംഷഡ്പൂർ: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയെ തലയറുത്ത് കൊന്നു. അറുത്തെടുത്ത തലയുമായി കാടിനുള്ളിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം ഒാടിയ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
ജാർഖണ്ഡിലെ ഖർസ്വാൻ ജില്ലയിലാണ് സംഭവം. ഹരി ഹെമ്പ്രം(26) എന്ന യുവാവാണ് ഖപ്രസായ് സ്കൂളിലെ അധ്യാപികയായ സുക്ര ഹെസ(30)നെ സ്കൂളിൽ നിന്ന് തെൻറ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയും കൈയ്യിൽ കരുതിയ വാൾ കൊണ്ട് കഴുത്തറുക്കുകയും ചെയ്തത്.
കൃത്യത്തിനു ശേഷം അറുത്തെടുത്ത തലയുമായി അഞ്ചു കിേലാമീറ്ററോളം ദൂരത്തേക്ക് ഒാടി കാട്ടിനുള്ളിലേക്ക് കടന്ന യുവാവിനെ കീഴ്പ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും യുവാവിെൻറ കൈയ്യിൽ ആയുധമുള്ളതിനാൽ അടുേത്തക്കു പോവാൻ ധൈര്യപ്പെട്ടില്ല. പിന്നീട് പൊലീസെത്തിയ ശേഷം ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
