Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രീയകക്ഷികളെ...

രാഷ്​ട്രീയകക്ഷികളെ വിറപ്പിച്ച ടി.എൻ. ശേഷൻ

text_fields
bookmark_border
രാഷ്​ട്രീയകക്ഷികളെ വിറപ്പിച്ച ടി.എൻ. ശേഷൻ
cancel
camera_alt????? ?????????????? ??????????????? ???? ?????????????????????

ചെന്നൈ: രാജ്യത്തെ രാഷ്​ട്രീയകക്ഷികളെ വിറപ്പിച്ചുനിർത്തിയ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ തിരുനെല്ല ായി നാരായണയ്യർ ശേഷൻ എന്ന ടി.എൻ. ശേഷൻ ഒാർമയായി. ചെന്നൈ ആഴ്​വാർപേട്ട അഭിരാമപുരം സ​​െൻറ്​ മേരീസ്​ റോഡിലെ 112/169ാം നമ ്പർ വസതിയിലാണ്​ താമസിച്ചിരുന്നത്​. ഒരു വർഷം മുമ്പ്​​ സന്തതസഹചാരിയായ ഭാര്യ ജയയുടെ മരണം മാനസികമായി തളർത്തി. വീ ടിനകത്തും വീൽചെയറിലായിരുന്നു​ സഞ്ചാരം.
പാലക്കാട്​ ജില്ലയിലെ ​തിരുനെല്ലായിയിൽ തമിഴ്​ ബ്രാഹ്മണ കുടുംബത്തി ലാണ്​ ശേഷ​​​െൻറ ജനനം.


ഫിസിക്​സ്​ ബിരുദധാരിയായ ശേഷൻ മദ്രാസ്​ ക്രിസ്​ത്യൻ കോളജിൽ മൂന്നുവർഷം അധ്യാപകനായ ിരുന്നു. ഹാർ​വഡ്​ സർവകലാശാലയിൽനിന്ന്​ ഫെലോഷിപ്പും നേടിയിരുന്നു.
കേന്ദ്ര-സംസ്​ഥാനതലത്തിൽ ഉയർന്ന പദവികൾ അ ലങ്കരിച്ചെങ്കിലും ആദർശങ്ങളിൽനിന്ന്​ വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ ഭരണാധികാരികളുടെയും സഹപ്രവർത്തകരുടെയും അപ്രീതി പിടിച്ചുപറ്റി. സർവിസിൽനിന്ന്​ വിരമിച്ചശേഷം ‘ദേശഭക്ത്​’ എന്ന പേരിൽ ട്രസ്​റ്റ്​ രൂപവത്​കരിച്ച്​ സാമൂഹിക സേവനം നടത്തി. ചില സന്നദ്ധ സംഘടനകളുമായി യോജിച്ച്​ അർബുദരോഗികളെയും സഹായിച്ചുവന്നു.


കാലയളവിൽ​ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറായിരുന്ന സമയത്ത്​ പഞ്ചാബ്​, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച്ച്​ ചെയ്യാനും നീക്കമുണ്ടായി. കമീഷ​​​െൻറ സ്വതന്ത്രാധികാരം ഉറപ്പാക്കാൻ അദ്ദേഹം പലപ്പോഴും സുപ്രീംകോടതിയെയും സമീപിച്ചു.

ശേഷ​​​െൻറ പ്രവർത്തനങ്ങൾക്ക്​ കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ രണ്ടു​ കമീഷണർമാരെ (എം.എസ്​. ഗിൽ, ജി.വി.എസ്.​ കൃഷ്​ണമൂർത്തി) നിയമിച്ചെങ്കിലും കോടതി അദ്ദേഹത്തി​​​െൻറ പരമാധികാരം അംഗീകരിച്ചു. പിന്നീട്​ ഇതേ സുപ്രീംകോടതി കമീഷനിലെ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം മുഖ്യ കമീഷണർ അംഗീകരിക്കണമെന്ന്​ വിധിച്ചു.
ശേഷ​​​െൻറ കാലയളവിലാണ്​ തെരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയത്​. വോട്ടർമാർക്കിടയിൽ ബോധവത്​കരണ പരിപാടികൾക്ക്​ തുടക്കമിട്ടു. ഫോ​േട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്​ കൊണ്ടുവന്ന ഇദ്ദേഹം തെരഞ്ഞെടുപ്പ്​ ചെലവുകൾക്ക്​ പരിധി നിശ്ചയിച്ചു.

ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്​ഥാനാർഥികൾ വരുമാനവിവരങ്ങൾ സമർപ്പിക്കുന്നത്​ നിർബന്ധമാക്കി. രാജ്യസഭയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ അവർ ജനിച്ച സംസ്​ഥാനത്തുനിന്ന്​ നാമനിർദേശം ചെയ്യപ്പെടണമെന്ന വ്യവസ്​ഥ കൊണ്ടുവന്നു. സർക്കാർ വാഹനങ്ങൾ, ഹെലികോപ്​ടറുകൾ, ബംഗ്ലാവുകൾ ഉപയോഗിക്കുന്നതിന്​ നിയന്ത്രണമേർപ്പെടുത്തി. മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കി.
കള്ളവോട്ട്​ തടയാൽ പോളിങ്​ നടപടികൾ വിഡിയോയിൽ പകർത്തുന്നതും ഇദ്ദേഹത്തി​​​െൻറ കാലത്താണ്​ ആരംഭിച്ചത്​.

ശേഷ​​​െൻറ തെരഞ്ഞെടുപ്പ്​ പരിഷ്​കാരങ്ങൾ അദ്ദേഹത്തിന്​ നിരവധി ശത്രുക്കളെ സൃഷ്​ടിച്ചെങ്കിലും ജനങ്ങൾ അകമഴിഞ്ഞ്​ വരവേറ്റു. ശത്രുക്കൾ ഇദ്ദേഹത്തിന്​ ‘അൾശേഷൻ’ തുടങ്ങിയ ഒാമനപ്പേരുകളിട്ടതും ഇൗ കാലഘട്ടത്തിലായിരുന്നു. തെരഞ്ഞെടുപ്പ്​ കമീഷനെ സ്വതന്ത്ര സ്​ഥാപനമായി മാറ്റുന്നതിൽ ശേഷൻ വഹിച്ച പങ്ക്​ ചെറുതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articletn seshan
News Summary - Memoir about tn seshan-india news
Next Story