മീമും ഷോർട്ട് എഐ വീഡിയോകളും; അസ്സം തെരഞ്ഞെടുപ്പിലെ ബി.ജെപിയുടെ ഡിജിറ്റൽ മുന്നേറ്റം
text_fields2026ലെ അസം നിയമസഭാ തെരഞ്ഞെടുപ്പ് റോഡുകളിലും റാലികളിലും ടെലിവിഷൻ ചർച്ചകളിലും മാത്രമായിരുന്നില്ല, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ബി.ജെ.പി പ്രചരണത്തിനായി ഉപയോഗിച്ചു. സ്വതവേ ഡിജിറ്റൽ സ്പേസുകൾ നന്നേ ഉപയോഗിക്കുന്ന ബി.ജെ.പിയുടെ സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണങ്ങൾ അസമിൽ ഫലം കണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് പേജുകൾ, ഇൻസ്റ്റഗ്രാം റീലുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ എന്നിങ്ങനെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയെല്ലാം ബി.ജെ.പി പ്രചരണം ശക്തമാക്കി. രണ്ട് വർഷത്തോളമായി കോൺഗ്രസ് നേതാക്കളെ ലക്ഷ്യംവെച്ച് ബി.ജെ.പി ഡിജിറ്റൽ ക്യാമ്പെയിനിങ്ങ് ശക്തമാക്കിയിരുന്നു. ഇവരെ മിയാ പാർട്ടി അധവാ ബംഗാളി വംശജരായ മുസ്ലിംകളായാണ് ചിത്രീകരിച്ചത്. ഇതുവഴി കോൺഗ്രസ് അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നുവെന്ന ആരോപണങ്ങൾ ഉയർത്തിക്കാട്ടി.
അതേസമയം ബി.ജെ.പിയെ അസമീസ് സ്വത്വത്തിന്‍റെയും ഹിന്ദു താൽപ്പര്യങ്ങളുടെയും തദ്ദേശ സംസ്കാരത്തിന്‍റെയും സംരക്ഷകരായി ചിത്രീകരിച്ചു. ഇതിന്‍റെ ഭാഗമായി ഹിമന്ത ബിശ്വ ശർമയെ 'മാമ'- അസമീസ് സ്വത്വത്തിന്റെ സംരക്ഷകനും വികസനത്തിന് നേതൃത്വം നൽകുന്ന നേതാവുമായി ചിത്രീകരിച്ചു.
അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം, ജനസംഖ്യാപരമായ ആശങ്കകൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സന്ദേശങ്ങൾ എന്നിവയെല്ലാം ബി.ജെ.പി ഡിജിറ്റൽ പ്രചരണത്തിന് ഉപയോഗിച്ചു. നിയമ വിരുദ്ധ കുടിയേറ്റത്തിനെതിരെ കോൺഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് ചിത്രീകരിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ശക്തവും മൂർച്ചയേറിയതുമായ രാഷ്ട്രീയ പ്രസ്താവനകൾക്കൊപ്പം മികച്ച പ്ലാനിങ്ങോടുകൂടിയ ഡിജിറ്റൽ ക്യാമ്പെയിനിങ്ങും ചേർന്നപ്പോൾ ബി.ജെപിക്ക് അസമിലെ വിജയം വളരെ എളുപ്പം സാധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

