െമഹുൽ ചോക്സിയുടെ 24.77 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് കോടികളുെട വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായി െമഹുൽ ചോക്സ ിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള 24.77 കോടിയുടെ സ്വത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) കണ്ടുകെട്ടി. ദുബ ൈയിലെ വ്യാപാരസ്ഥാപനങ്ങൾ, മെഴ്സിഡസ് ബെൻസ് കാർ, രാജ്യത്തിനകത്തും വിദേശത്തുമുള്ള ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ എന്നിവ ഇതിൽപ്പെടുന്നു.
ഇപ്പോൾ കണ്ടുകെട്ടിയത് ഉൾപ്പെടെ പി.എൻ.ബി വായ്പ തട്ടിപ്പ് കേസിൽ ആകെ 2534 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് ഇ.ഡി അറിയിച്ചു. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് ജീവനക്കാരുടെ സഹായത്തോടെ വജ്രവ്യാപാരിയായ നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും ചേർന്നാണ് 13,000 കോടി രൂപ വെട്ടിച്ച് രാജ്യംവിട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
