Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mehbooba Mufti
cancel
Homechevron_rightNewschevron_rightIndiachevron_rightമെഹബൂബ മുഫ്​തി...

മെഹബൂബ മുഫ്​തി ബെഡ്​ഷീറ്റും ഫർണിച്ചറും വാങ്ങാൻ ആറുമാസത്തിനിടെ 82ലക്ഷം ചെലവഴിച്ചെന്ന്​ കേന്ദ്രം

text_fields
bookmark_border

ശ്രീനഗർ: ജമ്മു കശ്​മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്​ബൂബ മുഫ്​തി ഗുപ്​കർ റോഡിലെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ ആറുമാസം ചെലവാക്കിയത്​ 82 ലക്ഷമെന്ന്​ കേന്ദ്രസർക്കാർ. ​2018 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ ഈ തുക കേന്ദ്രസർക്കാറാണ്​ ചെലവാക്കിയതെന്നും വിവരാവകാശപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു.

ബെഡ്​ഷീറ്റുകൾ, ഫർണിച്ചറുകൾ, ടെലിവിഷൻ തുടങ്ങിയവക്കാണ്​ ഇത്രയും തുക​ ചെലവാക്കിയത്​. പരവതാനികൾ വാങ്ങുന്നതിന്​ മാത്രമായി 2018 മാർച്ച്​ 28ന്​ 28 ലക്ഷം ​രൂപ ചെലവഴിച്ചതായും പറയുന്നു. ജൂണിൽ വിവിധ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതിൽ എൽ.ഇ.ഡി ടി.വികൾ വാങ്ങിയ വകയിൽ 22 ലക്ഷം രൂപയും രേഖപ്പെടുത്തിയിട്ടുണ്ട്​.

ജനുവരി 30ന്​ 14ലക്ഷം രൂപ ചെലവാക്കിയതായും ഇതിൽ 2,94,314 രൂപ പൂന്തോട്ടത്തിൽ വെക്കുന്ന കുട വാങ്ങാനാണ്​ ചെലവാക്കിയതെന്നും കാണിക്കുന്നു. കൂടാതെ ഫെബ്രുവരി 22ന്​ 11,62,000 രൂപയുടെ ബെഡ്​ഷീറ്റുകൾ വാങ്ങിയതായും ആർ.ടി.ഐ മറുപടിയിൽ വ്യക്തമാക്കുന്നു.

2016 ആഗസ്റ്റ്​ മുതൽ ജൂ​ൈല 2018 വരെയുള്ള രണ്ടു വർഷ കാലയളവിൽ പാത്രങ്ങൾ വാങ്ങുന്നതിന്​ മാത്രമായി 40 ലക്ഷം ​രൂപ ചെലവാക്കിയതായും പറയുന്നു. ജമ്മു കശ്​മീർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഇനാം ഉൻ നബിയെന്ന ആക്​ടിവിസ്റ്റാണ്​ ആർ.ടി.ഐ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmirMehbooba Mufti
News Summary - Mehbooba Mufti spent nearly Rs 82 lakh on bedsheets furniture TVs in 6 months
Next Story