Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിർവാഇസിന്​ നോട്ടീസ്:...

മിർവാഇസിന്​ നോട്ടീസ്: കേന്ദ്രത്തി​െൻറ മതവിരുദ്ധതയുടെ സൂചകം –മഹ്​ബൂബ മുഫ്​തി

text_fields
bookmark_border
mehabooba
cancel

ശ്രീ​​ന​​ഗ​​ര്‍: ഹു​​ർ​​റി​​യ​​ത്ത്​ കോ​​ൺ​​ഫ​​റ​​ൻ​​സ്​ ചെ​​യ​​ർ​​മാ​​ൻ മി​​ര്‍വാ​​ഇ​​സ് ഉ​​മ​​ര്‍ ഫാ ​​റൂ​​ഖി​​നെ ചോ​ദ്യം​ചെ​യ്യാ​നാ​യി ഡ​ൽ​ഹി​ക്ക്​ വി​ളി​പ്പി​ച്ച എ​ൻ.​െ​എ.​എ ന​ട​പ​ടി ക​ശ്​​മീ​രി​​ൽ മ​ത​വി ​ശ്വാ​സി​ക​ൾ​ക്കു​നേ​രെ കേ​ന്ദ്രം ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണെ​ന്ന്​ മു​ൻ​മു​ഖ്യ​മ​ന്ത്രി മ​ഹ്​​ബൂ​ബ മു​ഫ്​​തി. മി​​ര്‍വാ​​ഇ​​സ് ഉ​​മ​​ര്‍ ഫാ​​റൂ​​ഖ്​ ​​വെ​റ​​ു​മൊ​രു വി​ഘ​ട​ന​വാ​ദി നേ​താ​വ​ല്ല. മ​റി​ച്ച്​ ഒ​രു മ​ത​വി​ഭാ​ഗ​ത്തി​​െൻറ ത​ല​വ​നും ക​ശ്​​മീ​രി മു​സ്​​ലിം​ക​ളു​ടെ ആ​ത്മീ​യ നേ​താ​വു​മാ​ണ്. യ​ഥാ​ർ​ഥ പ്ര​ശ്​​ന​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​ൻ ജ​മ്മു-​ക​ശ്​​മീ​രി​നെ കേ​ന്ദ്രം ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ട്വി​റ്റ​റി​ൽ ക​ു​റ്റ​പ്പെ​ടു​ത്തി.

ശ​നി​യാ​ഴ്​​ച​യാ​ണ്​ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ സാ​​മ്പ​​ത്തി​​ക സ്രോ​​ത​​സ്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​​ന്വേ​​ഷ​​ണ​​ത്തി​​െൻറ ഭാ​​ഗ​​മാ​​യി ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി മി​​ര്‍വാ​​ഇ​​സ് ഉ​​മ​​ര്‍ ഫാ​​റൂ​​ഖി​​നും​ പ്ര​​മു​​ഖ വി​​ഘ​​ട​​ന​​വാ​​ദി നേ​​താ​​വാ​​യ സ​​യ്യി​​ദ് അ​​ലി ഷാ ​​ഗീ​​ലാ​​നി​​യു​​ടെ മ​​ക​​നും നോ​​ട്ടീ​​സ്​ അ​​യ​​ച്ച​ത്. തി​​ങ്ക​​ളാ​​ഴ്​​​ച ഡ​​ൽ​​ഹി​​യി​​ലെ എ​​ൻ.​െ​​എ.​​എ ആ​​സ്​​​ഥാ​​ന​​ത്ത്​ ചോ​​ദ്യം ചെ​​യ്യ​​ലി​​നാ​​യി ഹാ​​ജ​​രാ​​ക​ണ​മെ​ന്നാ​ണ്​ നോ​ട്ടീ​സി​ലു​ള്ള​ത്.

അ​തേ​സ​മ​യം, എ​ൻ.​െ​എ.​എ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ശ്രീ​ന​ഗ​റി​ൽ വി​വി​ധ ​വ്യാ​പാ​ര, തൊ​ഴി​ൽ സം​ഘ​ട​ന​ക​ൾ ര​ണ്ടു ദി​വ​സ​ത്തെ ഹ​ർ​ത്താ​ലി​ന്​ ആ​ഹ്വാ​നം ചെ​യ്​​തു. ഇ​തേ​ത്തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ലെ ക​ട​ക​േ​മ്പാ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ്ര​ദേ​​ശ​ത്ത്​ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി അ​ധി​കൃ​ത​ർ നോ​ഹ​ട്ട, ഖ​ന്യാ​ർ, റെ​യ്​​നാ​വാ​രി, എം​ആ​ർ ഗ​ഞ്ച്, സ​ഫാ​ക​ദ​ൽ എ​ന്നീ പൊ​ലീ​സ് ​​സ്​​റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ 114ാം വ​കു​പ്പ്​ അ​നു​സ​രി​ച്ച്​ നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niamehbooba muftiMirwaiz Umar Farooqmalayalam newsCentre Government
News Summary - Mehbooba Mufti slams Centre over NIA summons to Mirwaiz Umar Farooq -india news
Next Story