Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതത്തി‍ന്‍റെ പേരിൽ ആളെ...

മതത്തി‍ന്‍റെ പേരിൽ ആളെ കൊല്ലുന്ന പാർട്ടികളെ ഐ.എസുമായി താരതമ്യം ചെയ്യാം -മെഹ്​ബൂബ

text_fields
bookmark_border
മതത്തി‍ന്‍റെ പേരിൽ ആളെ കൊല്ലുന്ന പാർട്ടികളെ ഐ.എസുമായി താരതമ്യം ചെയ്യാം -മെഹ്​ബൂബ
cancel

ജമ്മു: സംഘ്​പരിവാറി‍ന്‍റെ ഹിന്ദുത്വയെ ഐ.എസ്​, ബോകോഹറാം പോലു​ള്ള ഭീകരസംഘടനകളുമായി ഉപമിച്ച, മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൽമാൻ ഖുർഷിദി‍ന്‍റെ പുസ്​തകത്തെ പിന്തുണച്ച്​ പി.ഡി.പി അധ്യക്ഷ െമഹ്​ബൂബ മുഫ്തി. മതത്തി‍ന്‍റെ പേരിൽ ആളെ കൊല്ലുന്ന ഏതു പാർട്ടിയെയും ഐ.എസ്​, ബോകോഹറാം പോലുള്ള ഭീകര സംഘടനകളുമായി താരതമ്യം ചെയ്യുന്നതിൽ തെറ്റില്ലെന്ന്​ മഹ്​ബൂബ ശനിയാഴ്ച ജമ്മുവിൽ പറഞ്ഞു.

സനാതന ധർമം ഒരിക്കലും വർഗീയത​ പഠിപ്പിക്കുന്നില്ലെന്നു പറഞ്ഞ അവർ, ബി.ജെ.പിയും ആർ.എസ്​.എസും ഹിന്ദുത്വയെയും ഹിന്ദുമതത്തെയും ഹൈജാക്ക്​ ചെയ്​തുവെന്നും അഭിപ്രായപ്പെട്ടു.

''ഹിന്ദുവും മുസ്​ലിമും പരസ്​പരം പോരടിക്കലും മതത്തി‍ന്‍റെ പേരിൽ കൊല നടത്തണമെന്നതും വർഗീയ പാർട്ടികളുടെ ആവശ്യമാണ്​. ഇത്തരം പാർട്ടികളെ ഇതുപോലെ മതത്തി‍ന്‍റെ പേരിൽ കൊല്ലുന്ന ഐ.എസുമായും സമാന സംഘടനകളുമായും താരതമ്യം ചെയ്യുന്നതിൽ തെറ്റില്ല.''-അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mehbooba Mufti
News Summary - Mehbooba Mufti defends Salman Khurshid's book
Next Story