Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ തടവറയായി മാറി;...

കശ്​മീർ തടവറയായി മാറി; ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്​ കുറ്റമല്ലെന്ന്​ മെഹ്​ബൂബ മുഫ്​തി​

text_fields
bookmark_border
mehbooba mufti
cancel

ശ്രീനഗർ: ഫലസ്​തീനിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ കശ്​മീരിൽ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെ വിമർശിച്ച്​​ ജമ്മു കശ്​മീർ മുൻ മുഖ്യമ​ന്ത്രി ​മെഹ്​ബൂബ മുഫ്​തി. ഫലസ്​തീന്​ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നത്​ ഒരു കുറ്റമല്ലെന്ന്​ അവർ പറഞ്ഞു.

താഴ്​വരയിലെ ജനങ്ങളുടെ ചിന്തകളടക്കം നിരീക്ഷണങ്ങൾക്ക്​ വിധേയമാക്കുകയും ശിക്ഷിക്കുകയും ചെയ്യുകയാണെന്നും കശ്​മീർ തുറന്ന തടവറയായി മാറിയിരിക്കുകയാണെന്നും മെഹ്​ബൂബ പറഞ്ഞു.

പെരുന്നാൾ പ്രഭാഷണത്തിനിടെ ഫലസ്​തീൻ ജനതക്കുവേണ്ടി പ്രാർഥിക്കുകയും അവരുടെ പോരാട്ടത്തിന്​​ ​െഎക്യപ്പെടുകയും ചെയ്​ത മതപ്രബോധകനായ സർജൻ ബർകതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത സംഭവത്തെ അവർ അപലപിച്ചു.

'ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ അതിക്രമങ്ങളിൽ ലോകം മൊത്തം പ്രതിഷേധിക്കുന്നു. എന്നാൽ കശ്മീരിൽ ഇത് ശിക്ഷാർഹമായ കുറ്റമാണ്. ഇവിടെ ഒരു കലാകാരനെതിരെ പൊതു സുരക്ഷ നിയമം ചുമത്തി കേസ്​ എടുക്കുകയും ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മതപ്രബോധകനെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു' -മഹ്​ബൂബ ട്വീറ്റ്​ ചെയ്​തു.

ആറ് മിനിറ്റ്​ നീണ്ട ​പ്രസംഗത്തിൽ ബർകതി ഫലസ്തീനിലെ സ്​ഥിതിഗതികളെ കുറിച്ച്​ സംസാരിക്കുകയും അവരുടെ ധൈര്യത്തെ ​പ്രശംസിക്കുകയും വിജയത്തിനായി പ്രാർഥിക്കുകയും ചെയ്​തിരുന്നു.

ഫലസ്​തീന്​ വേണ്ടി സംസാരിച്ചതിന്​ ബർകതിയെ അറസ്​റ്റ്​ ചെയ്തിട്ടുണ്ടോ എന്ന്​ പൊലീസിലെ മുതിർന്ന ഉദ്യോഗസ്​ഥനോട്​ അന്വേഷിച്ച മാധ്യമപ്രവർത്തകന്,​ 'ഇതെല്ലാം അറിയുന്ന നിങ്ങൾ പിന്നെയും ഞങ്ങളോട്​ എന്തിനാണ്​ ചോദിക്കുന്നത്​' എന്ന മറുപടിയാണ്​ ലഭിച്ചത്​. ഫലസ്തീനിനെ അനുകൂലിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നുണ്ടെന്നും അവരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ ഒൗട്ട്‌ലുക്കിനോട് പറഞ്ഞു. എന്തുകൊണ്ടാണ് ബർകതിയെ മാത്രം അറസ്റ്റ് ചെയ്തതെന്ന് വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിക്കുകയും ചെയ്​തു.

നാല്​ വർഷത്തോളം പൊലീസ്​ കസ്​റ്റഡിയിലായിരുന്ന ബർകതി കഴിഞ്ഞ ഒക്ടോബറിലാണ്​ ജയിൽ മോചിതനായത്​. സർക്കാർ വിരുദ്ധ റാലികൾ സംഘടിപ്പിച്ചെന്ന്​ ആരോപിച്ച്​ 2016ൽ ഇയാളെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്ത്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

ഏതാനും ദിവസങ്ങളായി ഫലസ്തീന് അനുകൂലമായ ധാരാളം പോസ്​റ്റുകൾ കശ്മീരിലെ ജനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്​. ഇതിനെതിരെയും പൊലീസ്​ രംഗത്തു വന്നിട്ടുണ്ട്​. ഫലസ്​തീനിലെ പോരാട്ടം ചൂണ്ടിക്കാട്ടി കശ്​മീരിലെ സമാധാനം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും അവർക്കെതിരെ കടുത്ത ശിക്ഷയു​ണ്ടാകുമെന്നും കശ്​മീർ സോൺ പൊലീസ്​ ട്വീറ്ററിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestinemehbooba muftikashmir
News Summary - Mehbooba Mufti calls Kashmir 'open-air prison' Expressing solidarity with Palestine is not a crime
Next Story