Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേഘാലയയിൽ സി.എ.എ പ്രശ്നങ്ങൾ പരിഹരിച്ചു- സാങ്മ
text_fieldsbookmark_border
ഷില്ലോങ്: മേഘാലയയുടെ ഭൂരിപക്ഷം മേഖലകളും ആറാം പട്ടികക്കു കീഴിലായതിനാൽ സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമവുമായി (സി.എ.എ) ബന്ധപ്പെട്ട പ്രശ്നങ്ങളിലേറെയും പരിഹരിക്കപ്പെട്ടതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ.
‘പുറമെക്കാരു’ടെ പ്രവേശനം തടയുന്ന ‘ഇന്നർ ലൈൻ പെർമിറ്റ്’ (ഐ.എൽ.പി) അത്യാവശ്യമായ സംവിധാനമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ പൗരത്വനിയമം നടപ്പാക്കിയാൽ മേഘാലയയിലേക്ക് ആളുകൾ ഒഴുകുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.എൽ.പി നിലനിർത്താനാകുമോയെന്ന് കേന്ദ്ര സർക്കാറിനോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

