Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഘാലയൻ ചർച്ചിലെ ജോലിക്കാർക്ക് ബിഹാറിൽ മർദനം; അപലപിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
police case
cancel

ഷില്ലോങ്: ബിഹാറിലെ പട്നയിൽ മേഘാലയയിലെ ചർച്ചിൽ നിന്നെത്തിയ രണ്ട് ജോലിക്കാർ ആക്രമണത്തിനിരയായി. ഒരു സംഘം ആളുകൾ തങ്ങളെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ബിഹാറിലെ പ്രെസ്ബിറ്റീരിയൻ സഭാംഗങ്ങളാണ് അക്രമത്തിനിരയായത്.

അതേസമയം, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ സംഭവം അപലപിച്ചു. ബിഹാർ പൊലീസുമായി ബന്ധപ്പെടാൻ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. അക്രമികൾക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ തീരുമാനിച്ചതായി കോൺറാഡ് ട്വീറ്റ് ചെയ്തു.

സംഘത്തെ സ്വന്തം നാട്ടിലേക്ക് അയക്കാനും സുരക്ഷ ഒരുക്കാനും തീരുമാനിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meghalayan church workers beaten up in Bihar; Condemned by the Chief Minister
Next Story