Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുറേനിയം വിഷമാലിന്യം...

യുറേനിയം വിഷമാലിന്യം ചോരൽ; അന്വേഷണം നടത്തുമെന്ന്​ മേഘാലയ സർക്കാർ​

text_fields
bookmark_border
യുറേനിയം വിഷമാലിന്യം ചോരൽ; അന്വേഷണം നടത്തുമെന്ന്​ മേഘാലയ സർക്കാർ​
cancel

ഷില്ലോങ്​: മേഘാലയയിലെ തെക്ക് പടിഞ്ഞാറൻ ഖാസി ഹിൽസ് ജില്ലയിലെ യുറേനിയം മാലിന്യങ്ങൾ അടങ്ങിയ ടാങ്കുകളിൽ നിന്ന് വിഷപദാർഥങ്ങൾ ചോരുന്നുവെന്ന റിപ്പോർട്ടുകൾ അന്വേഷിക്കുമെന്ന്​ സംസ്ഥാന സർക്കാർ.

പശ്ചിമ ഖാസി മലനിരകളിലെ ഡൊമിയാസിയാറ്റിൽ നിന്ന് റേഡിയേഷൻ പുറത്തുവരുന്നുവെന്ന റിപ്പോർട്ടുകൾ അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി പ്രിസ്​റ്റോൺ തിൻസോങ്​ അറിയിച്ചു. വെള്ളിയാഴ്​ച ചേർന്ന ഉന്നതതല അവലോകന യോഗത്തി​ലാണ്​ തീരുമാനമെടുത്തത്​. പാനൽ രൂപീകരിക്കുന്നതിനുള്ള ചുമതല സംസ്ഥാന ചീഫ് സെക്രട്ടറി എം.എസ്. റാവുവിന് നൽകിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

യുറേനിയം മാലിന്യ സംഭരണ ​​ടാങ്കുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഉയർന്ന റേഡിയോ ആക്ടീവ് ഉദ്‌വമനം നടക്കുന്നതായി നിരവധി എൻ.‌ജി‌.ഒകളും സന്നദ്ധ സംഘടനകളും പ്രദേശവാസികളും റിപ്പോർട്ട് ചെയ്തിരുന്നു.

ഡൊമിയാസിയറ്റ്-നോങ്‌ബ-ജിൻ‌റിൻ പ്രദേശത്ത് നാല് യുറേനിയം മലിനജല സംഭരണ ​​ടാങ്കുകളും മറ്റ് രണ്ട് ജലസംഭരണികളുമുണ്ട്. അവയിൽ വിള്ളലുകളുണ്ടായിട്ടുണ്ടെന്നും വിഷമാലിന്യങ്ങൾ ചോരുന്നുവെന്നുമാണ്​ പ്രദേശവാസികളുടെ പരാതി.

യുറേനിയം നിക്ഷേപം കുഴിച്ചെടുക്കുന്നതിനിടെ വേർതിരിച്ചെടുത്ത മാലിന്യങ്ങൾ സംഭരിക്കുന്നതിനാണ് ഈ ടാങ്കുകൾ. ഇത്​ പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ നിർമിച്ചതാണ്​. യുറേനിയം സമ്പുഷ്ടമായ സ്ഥലങ്ങളിലും പര്യവേക്ഷണ ഡ്രില്ലിംഗ് നടത്തിയിട്ടുണ്ടെന്നും അതിനാൽ അത്തരം ടാങ്കുകൾ നിർമിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

രാജ്യത്തെ ഏറ്റവും മികച്ച യുറേനിയം റിസർവ് ഈ പ്രദേശത്താണ്. 9.22 ദശലക്ഷം ടൺ യുറേനിയം മധ്യ മേഘാലയയിലെ ഡൊമിയാസിയറ്റ്, ലോസ്റ്റോയിൻ, വാഹിൻ പ്രദേശങ്ങളിലാണ് ഉള്ളത്​. മേഘാലയയിലെ യുറേനിയം ഉപയോഗപ്പെടുത്താനുള്ള മെഗാ പദ്ധതി ആറ്റോമിക് എനർജി വകുപ്പ് വളരെ മുമ്പുതന്നെ കൊണ്ടുവന്നിരുന്നു. യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനാണ്​ (യു‌.സി.‌എൽ) ഇതി​െൻറ ചുമതല. എന്നാൽ പ്രദേശവാസികളുടെ പ്രതിഷേധവും വലിയ പ്രക്ഷോഭങ്ങളും ഉയർന്നതിനാൽ പദ്ധതി തടസപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeghalayaUraniumWaste Tanks
Next Story