മദ്യക്കുപ്പി മോഷ്ടിച്ചതിന് പത്തു വയസുകാരനെ കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ
text_fieldsഷില്ലോങ്: പത്തു വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വീടിൻ്റെ പൂന്തോട്ടത്തിൽ തള്ളിയ നിലയിൽ. മേഘാലയയിലെ റി-ബോയ് ജില്ലയിലാണ് സംഭവം. ഫെബ്രുവരി 18 ന് ഉംറ്റിംഗർ ഗ്രാമത്തിലായിരുന്നു സംഭവം. മദ്യക്കുപ്പി മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ഉംറ്റിംഗർ സ്വദേശിയായ കമാൻ നോൺഗ്രൻ എന്നയാളുടെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില് കുട്ടിയെ ഫെബ്രുവലി 17 മുതൽ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തതായി കണ്ടെത്തി. സംശയം തോന്നിയ പൊലീസ് ഉംറ്റിംഗർ സ്വദേശികളായ ബൻഷ്‌ഗൈ ടിങ്‌സോംഗ് (28), പിൻഷൈലാംഗ് വാർജ്‌രി (32) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി 17 ന് വൈകുന്നേരം കുട്ടി പ്രതികളിലൊരാളുടെ ഷെഡിൽ താമസിച്ചിരുന്നതായി കണ്ടെത്തി. പിറ്റേദിവസം രാവിലെ പ്രതികളുടെ മദ്യക്കുപ്പിയുമായി കുട്ടി ഓടിപ്പോകാൻ ശ്രമിച്ചെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. പിന്നാലെ മൃതദേഹം പ്രദേശവാസിയുടെ പൂന്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

