Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖനി ദുരന്തം: മൃതദേഹം...

ഖനി ദുരന്തം: മൃതദേഹം പുറത്തെടുത്ത്​ മാന്യമായി സംസ്​കരിക്കണമെന്ന്​ കുടുംബാഗങ്ങൾ

text_fields
bookmark_border
ഖനി ദുരന്തം: മൃതദേഹം പുറത്തെടുത്ത്​ മാന്യമായി സംസ്​കരിക്കണമെന്ന്​ കുടുംബാഗങ്ങൾ
cancel

ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുശട മൃതദേഹങ്ങളും കണ്ടെടുക്കണമെന്ന്​ കുടുംബാംഗങ്ങളുടെ ആവശ്യം. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി നാവികസേന പറയുന്നു. ആരുടെതാണ്​ എന്നറിയി​െല്ലങ്കിലും ആ മൃതദേഹം പുറത്തെ ടുക്കണം. മാന്യമായ രീതിയിൽ അടക്കം ചെയ്യണമെന്നും തൊളിലാളികളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

160അടി താഴ്​ചയിൽ നിന്ന ാണ്​ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്​. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈ വര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ ് ഖനിയുടെ ആഴമേറിയ ഭാഗത്തു നിന്ന് തൊഴിലാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഖനിയിൽ 60 അടിക്കും 210 അടിക്കും ഇടയിൽ ഒരു മൃതദേഹം കണ്ടെത്തിയതായും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നാവികസേന വക്താവ്​ ട്വിറ്ററിൽ കുറിച്ചിരുന്നു. ഡോക്​ടർമാരു​ടെ സഹകരണത്തോ​െട മൃതദേഹം പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണന്നും നാവിക സേന ട്വീറ്റ്​ ചെയ്​തിരുന്നു.

മൃതശരീരം ദ്രവിച്ചതി​​​െൻറ ലക്ഷണങ്ങളുണ്ട്​. ശരീരത്തി​​​െൻറ പലഭാഗങ്ങളും ദ്രവിച്ച്​ കൊഴിഞ്ഞുപോയിട്ടുണ്ട്​. അതിനാൽ പുറ​ത്തെടുക്കേണ്ടതുണ്ടോ എന്ന്​ കുടുംബാംഗങ്ങളോട്​ ജില്ലാ അധികൃതർ ചോദിച്ചിരുന്നു. മൃതദേഹം പുറ​െത്തടുത്ത്​ മാന്യമായ സംസ്​കാരത്തിന്​ സാഹചര്യൈമാരുക്കണമെന്നാണ്​ കുടുംബാംഗങ്ങളുടെ അഭിപ്രായം.

32 ദിവസങ്ങൾക്ക്​ ശേഷമാണ്​ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്​. 2018 ഡിസംബര്‍ 13നാണ്​ ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡിസ്ട്രിക്ടിലെ അനധികൃത ഖനിയിൽ ജോലിക്കിറങ്ങിയ 15 തൊഴിലാളികൾ അതിനുള്ളിൽ അകപ്പെട്ടത്​.

ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണസേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഒഡീഷ ഫയർ സർവീസ്​, കോൾ ഇന്ത്യ, പ്രൈവറ്റ്​ പമ്പ്​ കമ്പനിയായ കിർലോസ്​കർ തുടങ്ങിയവരാണ്​ രക്ഷാപ്രവർത്തനത്തിന്​ സഹായമായത്​. കൂടാതെ നാഷണൽ ജോഗ്രഫിക്കൽ റിസറച്ച്​ ഇൻസ്​റ്റിറ്റ്യൂട്ട്​, നാഷണൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹൈട്രോളജി തുടങ്ങിയ വിഭാഗങ്ങളുടെയും സഹായം സർക്കാർ ഉറപ്പുവരുത്തിയിരുന്നു.

ഖനിയിൽ കാണാതായവരിൽ മൂന്നു പേർ മാത്രമാണ്​ മേഘാലയക്കാർ. 10 പേർ അസം സ്വദേശികളാണ്​. 2014ൽ ദേശീയ ഹരിത ​െട്രെബ്യൂണൽ മേഘാലയയിൽ കൽക്കരി ഖനനം നിരോധിച്ചിരുന്നു. അനധികൃത ഖനനമാണ്​ ഇവിടെ നടന്നിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodymalayalam newsMeghalaya MinigIllegal Mining
News Summary - Meghalaya miners: Want a decent burial, say families - India News
Next Story