മോേട്ടാറുകൾ പണിമുടക്കി; ഖനി രക്ഷാപ്രവർത്തനത്തിൽ തടസ്സം
text_fieldsഷില്ലോങ്: വെള്ളം പമ്പ് ചെയ്ത് കളയാൻ എത്തിച്ച അതിശക്തമായ മോേട്ടാറുകൾ പണിമുടക്കിയത് മേഘാലയയിലെ ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായി.
കിഴക്കൻ ജെയ്ൻതിയയിലെ 370 അടി ആഴത്തിലുള്ള ഖനിയിലാണ് 15 തൊഴിലാളികൾ 20 ദിവസമായി കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയും(എൻ.ഡി.ആർ.എഫ്) നാവികസേനയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. എലിമട എന്നറിയപ്പെടുന്ന ഇടുങ്ങിയ ഖനിയിൽ 70 അടിയോളം വെള്ളം കയറിയതായാണ് കരുതുന്നത്. ഇത് വറ്റിക്കാൻ അതിശക്തമായ മോേട്ടാറുകൾ നാവികസേനയുടെ വിമാനത്തിൽ സ്ഥലത്ത് എത്തിച്ചിരുന്നു.
മോേട്ടാറുകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ദുരന്തപ്രതികരണ സേന വക്താവ് ആർ. സുംഗി പറഞ്ഞു. ഖനിയിൽ ഇറങ്ങിനിന്നശേഷം റിമോട്ട് നിയന്ത്രിത വാഹനം കടത്തിവിട്ടാണ് നാവികസേനയുടെ പരിശോധന. ഖനിത്തൊഴിലാളികൾ ജോലിക്കിടെ നദിയുടെ ഭിത്തിയിൽ അറിയാതെ ഉണ്ടാക്കിയ വിള്ളലാണ് വെള്ളം കയറാൻ കാരണമായി കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
