ഖനിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ അടിയന്തര നടപടി വേണം –സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മേഘാലയ ലുംതാരി ഗ്രാമത്തിലെ ഖനിയിൽ അകെപ്പട്ട 15 തൊഴിലാളികളെ കണ്ടെത്താൻ കൃത്യമായ ആസൂത്രണവും അടിയന്തര നടപടിയും വേണമെന്ന് സുപ്രീംകോടതി. അനധികൃത കൽക ്കരി ഖനിയുടെ തുരങ്കത്തിൽ ഡിസംബർ 13 മുതൽ തൊഴിലാളികൾ കുടുങ്ങിയിട്ടും അവരെ രക്ഷപ്പെ ടുത്താൻ മേഘാലയ സർക്കാർ സ്വീകരിച്ച നടപടി തൃപ്തികരമല്ലെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
മേഘാലയ ഖനി ദുരന്തത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യെപ്പട്ടു. ‘ആളുകൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്, ഒാരോ നിമിഷവും വിലപ്പെട്ടതാണ്’ -കോടതി ചൂണ്ടിക്കാട്ടി. വെള്ളം കയറി കുടുങ്ങിയ തൊഴിലാളികളെ രക്ഷെപ്പടുത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ആദിത്യ എൻ. പ്രസാദ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, എലിമട എന്നറിയപ്പെടുന്ന ഖനിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ നാവികസേനയടക്കം വിവിധ ഏജൻസികളുടെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല. ശക്തിയേറിയ മോേട്ടാറുകൾ ഉപയോഗിച്ച് പമ്പു െചയ്യുന്നണ്ടെങ്കിലും ജലനിരപ്പ് കുറഞ്ഞിട്ടില്ല. നാവിക സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മുങ്ങൽ വിദഗ്ധർക്ക് തൊഴിലാളികൾ കുടുങ്ങിയ എലിമടയിലേക്ക് കടക്കാനായില്ല. വെള്ളം കുറയാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ലെന്ന് ദൗത്യസംഘം വക്താവ് ആർ. സുസുങ്കി പറഞ്ഞു.
370 അടി ആഴമുള്ള മടയിലേക്ക് സമീപത്തെ പുഴയിൽനിന്ന് വെള്ളം ഇരച്ചുകയറിയതോടെയാണ് തൊഴിലാളികൾ കുടുങ്ങിയത്. 22 ദിവസമായി രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പമ്പുകൾ സ്ഥാപിച്ചിട്ടും ജലനിരപ്പിൽ കാര്യമായ മാറ്റമില്ല.പ്രദേശത്ത് ഇതുേപാലെ നിരവധി ഖനികളുണ്ട്. ഇതിൽ 90 എണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
