ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും
text_fieldsമുംബൈ: ഇന്ത്യയുടെ പ്രിയ നടി ശ്രീദേവിയുെട മൃതദേഹം ഇന്ന് മുംബൈയിെലത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഫോറൻസിക് നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഉടൻ ലഭിക്കും. അത് കഴിഞ്ഞാലുടൻ അനിൽ അംബാനിയുടെ വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
ദുബൈയിൽ നടൻ മോഹിത് മർവയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. താമസിക്കുന്ന ഹോട്ടലിലെ ബാത്റൂമിൽ തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നിെല്ലന്നും ഇതിന് മുമ്പ് ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
