ഷില്ലോങ്/കൊഹിമ: മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭതെരഞ്ഞെടുപ്പിലെ വോെട്ടടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതൽ നാലു മണിവരെയാണ് വോെട്ടടുപ്പ്. എന്നാൽ, നാഗാലാൻഡിെല ഉൾപ്രദേശങ്ങളിൽ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.
ഇരു സംസ്ഥാനങ്ങളിലും 60 വീതം സീറ്റുകളാണുള്ളതെങ്കിലും 59 വീതം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയയിൽ വില്യം നഗറിലെ തെരഞ്ഞെടുപ്പ് എൻ.സി.പി സ്ഥാനാർഥി െജാനാഥൻ എൻ. സാങ്മ കൊല്ലപ്പെട്ടതിനെതുടർന്ന് മാറ്റിവെച്ചിരിക്കുകയാണ്. നാഗാലാൻഡിെല വടക്കൻ അൻഗാമി -രണ്ട് മണ്ഡലത്തിൽ നിന്ന് എൻ.ഡി.പി.പി മേധാവി നെയ്ഫു റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ത്രിപുര ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ മാർച്ച് മൂന്നിന് പുറത്തുവരും.