Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷകരുമായുള്ള ചർച്ച പരാജയം; ശനിയാഴ്​ച വീണ്ടും യോഗം ചേരാമെന്ന് കേന്ദ്രസർക്കാർ

text_fields
bookmark_border
താങ്ങുവിലയിൽ മാറ്റം വരുത്തില്ലെന്ന്​ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ
കർഷകരുമായുള്ള ചർച്ച പരാജയം; ശനിയാഴ്​ച വീണ്ടും യോഗം ചേരാമെന്ന് കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ നാലാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഡിസംബർ അഞ്ചിന്​ വീണ്ടും യോഗം ചേരാമെന്ന്​ സർക്കാർ അറിയിച്ചു. കാർഷിക ഉൽപന്നങ്ങൾക്കുള്ള താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ് -എം‌.എസ്‌.പി)യിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും അതിൽ കൈവെക്കില്ലെന്നും ഉറപ്പുനൽകിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ കർഷക നേതാക്കൾക്ക് ഉറപ്പുനൽകി.

വ്യാഴാഴ്​ച 12.30ന്​ വിഗ്യാൻ ഭവനിൽ ആരംഭിച്ച ചർച്ചയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽ മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ്​ സർക്കാറിനെ പ്രതിനിധീകരിച്ച്​ പ​ങ്കെടുത്തത്​. 35 ഓളം കർഷക സംഘടനകളെ പ്രതിനിധീകരിച്ച്​ 40 ഓളം കർഷകരും പങ്കെടുക്കുന്നുണ്ട്.

ചർച്ചയിൽ പരിഹാരമുണ്ടായേക്കുമെന്ന് മന്ത്രി നരേന്ദ്രസിങ്ങ് തോമർ രാവിലെ സൂചന നൽകിയിരുന്നു. താങ്ങുവിലയിൽ പുതിയ ഉത്തരവ് ഇറക്കാനുള്ള നീക്കം സർക്കാർ നടത്തിയേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്നായിരുന്നു കർഷക സംഘടനകളുടെ മറുപടി. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഇന്നും അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ലെ റിപബ്ലിക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാറിന് പ്രക്ഷോഭരംഗത്തുള്ള കർഷകരുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story