Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്ന് രാംദേവുമായുള്ള...

അന്ന് രാംദേവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു -പ്രണബ് മൂഖർജി

text_fields
bookmark_border
pranab
cancel

ന്യൂഡൽഹി: രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് സമര പ്രഖ്യാപനം നടത്തിയ ബാബ രാംദേവിനെ പിന്തിരിപ്പിക്കുന്നതിനായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റായെന്ന് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മൂഖർജി. ആ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യു.പി.എ സർക്കാറിന്‍റെ കാലത്തെ അണ്ണാഹസാരെ സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രണബ് ഇക്കാര്യം പറഞ്ഞത്. കപിൽ സിബലും താനും ചേർന്നാണ് രാംദേവുമായി കൂടിക്കാഴ്ച നടത്തിയത്. രാംദേവ് എത്തി അനുയായികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് അദ്ദേഹത്തെ പോയി കാണാൻ പ്രമുഖർ ഉപദേശിച്ചിരുന്നു. തന്‍റെ ഹിന്ദി ഭാഷക്ക് പ്രശ്നമുള്ളതിനാലാണ് കപിൽ സിബലിനെ കൂടെ കൂട്ടിയത്. ആ കൂടിക്കാഴ്ചക്കുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പ്രണബ് അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdevpranab mukherjeekapil sibalmeetingmalayalam news
News Summary - Meeting Baba Ramdev: I should not have done it, admits Pranab Mukherjee-India News
Next Story