Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ സമൂഹമാധ്യമ...

മോദിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജീവിതകഥ പറഞ്ഞ ഏഴ് സ്ത്രീകൾ

text_fields
bookmark_border
മോദിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജീവിതകഥ പറഞ്ഞ ഏഴ് സ്ത്രീകൾ
cancel

ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രഖ്യാപനം നടത്തി. 'തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാ ൻ പോവുകയാണ്'. കേട്ടവരെല്ലാം അമ്പരന്നു. മോദിയുടെ പ്രസ്താവനയെ കുറിച്ച് പലതരം വ്യാഖ്യാനങ്ങളും വന്നു. എന്നാൽ, പിന് നാലെ വിശദീകരണവുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തി. അന്തർദേശീയ വനിതാ ദിനമായ മാർച്ച് എട്ടിന് തന്‍റെ സമൂഹമാധ് യമ അക്കൗണ്ടുകൾ സ്ത്രീകൾക്കായി വിട്ടുനൽകുകയാണെന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്.

‘‘ജീവിതംകൊണ്ടും പ്രവൃത് തികൊണ്ടും നമ്മളെ പ്രചോദിപ്പിച്ച വനിതകള്‍ക്ക് വേണ്ടി ഈ വനിതാ ദിനത്തില്‍ ഞാനെന്‍റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ ്ടുകളും നല്‍കും. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഊര്‍ജ്ജംനല്‍കാന്‍ ഇതവര്‍ക്ക് പ്രചോദനമാകും. നിങ്ങള്‍ അത്തരം ഒരു സ്ത ്രീയാണോ. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം പ്രചോദനം നല്‍കുന്ന സ്ത്രീകളെ അറിയുമോ? SheInspiresUs എന്ന ഹാഷ്ടാഗില്‍ അത്തരം കഥകള്‍ പങ്കുവെക്കൂ’’ -മോദി ട്വിറ്ററില്‍ കുറിച്ചു.

വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസയെത്തി. ‘‘നമ്മുടെ സ്ത്രീകൾ പ്രകടിപ്പിക്കുന്ന ആവേശത്തിനെയും നേട്ടങ്ങളെയും അഭിവാദ്യം ചെയ്യുന്നു. നേരത്തെ പറഞ്ഞതുപോലെ ഞാൻ സൈൻ ഓഫ് ചെയ്യുകയാണ്. വിജയഗാഥ രചിച്ച ഏഴ് വനിതകൾ അവരുടെ ജീവിതയാത്ര എന്‍റെ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും നിങ്ങളുമായി സംവദിക്കുകയും ചെയ്യും.’’

ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ 'ഫുഡ് ബാങ്ക് ഇന്ത്യ'യുടെ സ്ഥാപക സ്നേഹ മോഹൻദോസ് ആണ് മോദിയുടെ അക്കൗണ്ടിലൂടെ ജീവിതവഴികൾ ആദ്യമായി പങ്കുവെച്ചത്. പാവങ്ങൾക്ക് മികച്ച ഭാവി ഒരുക്കാനായി പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അവർ പറഞ്ഞു. പാവങ്ങൾക്ക് ഭക്ഷണം നൽകാനായി പ്രയത്നിക്കുന്ന ശീലം അമ്മയിൽ നിന്നാണ് തനിക്ക് ലഭിച്ചത് -തന്‍റെ സംഘടനയായ ഫുഡ് ബാങ്കിന്‍റെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന വിഡിയോക്കൊപ്പം സ്നേഹ മോഹൻദോസ് ട്വീറ്റ് ചെയ്തു.

പ്രസിഡന്‍റിന്‍റെ പുരസ്കാര ജേതാവ് കൂടിയായ ഡോ. മാളവിക അയ്യരാണ് രണ്ടാമതായി മോദിയുടെ അക്കൗണ്ടിലൂടെ എത്തിയത്. 13ാം വയസിൽ ബോംബ് സ്ഫോടനത്തിൽ ഇരുകൈകളും തകരുകയും കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തയാളാണ് മാളവിക. പിന്നീട് പഠിച്ച് പോരാടി ഡോക്ടറേറ്റ് നേടി. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍, സാമൂഹികപ്രവര്‍ത്തക, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവള്‍, മോഡല്‍ -അങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ്. പരിമിതികൾ മറന്ന് ലോകത്തെ നേരിടൂവെന്നും വിട്ടുകൊടുക്കുന്നത് ഒരിക്കലും ഒരു മാർഗമല്ലെന്നും അവർ ട്വീറ്റ് ചെയ്തു.

ശ്രീനഗറിലെ വനിതാ സംരംഭകയായ ആരിഫയാണ് അടുത്തതായി ജീവിതകഥ പറയാൻ വന്നത്. 'സ്ത്രീ ശാക്തീകരണത്തിനായി കശ്മീരിലെ പരമ്പരാഗതമായ കൈത്തൊഴിൽ മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്ന് ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. പാരമ്പര്യവും ആധുനികതയും ഒന്നുചേരുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കും. ഡൽഹിയിൽ നടന്ന കരകൗശല വസ്തുക്കളുടെ പ്രദർശനത്തിൽ പങ്കെടുക്കലായിരുന്നു എന്‍റെ ആദ്യത്തെ വ്യാപാര പ്രവർത്തനം' -വിഡിയോക്കൊപ്പം ആരിഫ ട്വീറ്റ് ചെയ്തു.

ഹൈദരാബാദിൽ നിന്നുള്ള ആർക്കിടെക്ടും ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളിയുമായ കൽപനാ രമേഷ് അടുത്തതാ‍യി ട്വീറ്റ് ചെയ്തു. നമ്മുടെ കുട്ടികൾക്ക് ജലസുരക്ഷയുള്ള ഒരു ഭാവിക്കാ‍യി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. തന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനത്തെ കുറിച്ച് കൽപന വിഡിയോയിൽ വിശദീകരിച്ചു.

മഹാരാഷ്ട്രയിലെ ബഞ്ചര വിഭാഗത്തിൽ നിന്നുള്ള കരകൗശല നെയ്ത്തുകാരി വിജയ പവാറാണ് പിന്നീട് എത്തിയത്. ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള കരകൗശല വസ്തുക്കളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. ബഞ്ചര വിഭാഗത്തിൽനിന്നുള്ള കരകൗശല വസ്തുക്കളെ കുറിച്ചാണ് ഞാൻ പറയുന്നത്. രണ്ട് പതിറ്റാണ്ടായി ഈ മേഖലയിലുള്ള ഞാൻ ആയിരക്കണക്കിലേറെ സ്ത്രീകളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് -വിജയ പവാർ എഴുതി.

കാൺപൂരിൽ നിന്നുള്ള കലാവതിയുടെ സാമൂഹിക പ്രവർത്തനങ്ങളാണ് പിന്നീട് പങ്കുവെക്കപ്പെട്ടത്. തുറന്നസ്ഥലങ്ങളിലെ മലവിസർജനം ഇല്ലാതാക്കാനും നാടിന്‍റെ ശുചിത്വം നിലനിർത്താനും കലാവതി നടത്തുന്ന പ്രവർത്തനങ്ങൾ പങ്കുവെച്ചു. ഇതിനായി ധനസമാഹരണം നടത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് കലാവതി പങ്കുവെച്ചത്.

ഏഴാമത്തെ വനിതയായി ബിഹാറിൽ നിന്നുള്ള ഗ്രാമമുഖ്യയായ വീണ ദേവിയാണ് ജീവിതകഥ പറഞ്ഞത്. കഠിനപ്രയത്നത്തിലൂടെ ഉയർച്ച നേടിയതും ബിഹാറിലെ മുംഗർ ഗ്രാമമുഖ്യയായതുമെല്ലാം വീണ ദേവി വിശദീകരിച്ചു.

Show Full Article
TAGS:Womens day 2020 women's day india news 
News Summary - Meet The Women Who Took Over PM Modi's Social Media Accounts
Next Story