Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സുഡാനിലേത് ചെറിയ...

‘സുഡാനിലേത് ചെറിയ എയർസ്ട്രിപ്പ്, നാവിഗേഷൻ സംവിധാനങ്ങളോ ലൈറ്റോയില്ല; ക്യാപ്റ്റൻ രവി നന്ദ വ്യോമസേന വിമാനമിറക്കിയത് സാഹസികമായി’

text_fields
bookmark_border
Sudan Rescue Mission, indian air force, group captain ravi nanda
cancel
camera_alt

1. നൈറ്റ് വിഷൻ ഗോഗിൾസിന്‍റെ സഹായത്തോടെ കാണുന്ന റൺവേ ദൃശ്യങ്ങൾ 2. ഗ്രൂപ്പ് ക്യാപ്റ്റൻ രവി നന്ദ

ന്യൂഡൽഹി: ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ​ ഓപറേഷൻ കാവേരി’യുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ ഏറെ സാഹസികവും വെല്ലുവിളി നിറഞ്ഞതും. സുഡാനിലെ ഖാർത്തൂമിന് സമീപമുള്ള വാദി സയിദ്നയിലെ ചെറിയ എയർസ്ട്രിപ്പിൽ നിന്ന് 121 ഇന്ത്യൻ പ്രവാസികളെ രക്ഷപ്പെടുത്തിയത് സുരക്ഷാ ഭീഷണിയും വെല്ലുവിളിയും മറികടന്നാണ്.

വ്യോമസേനയുടെ സി-130 ജെ വിമാനം

ഖാർത്തൂമിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് വാദി സയിദ്നയിലെ ചെറിയ എയർസ്ട്രിപ്പ് സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ 27ന് നിലത്ത് നിന്ന് യാതൊരു തരത്തിലുമുള്ള സഹായം ലഭിക്കാത്തതും ആക്രമണ ഭീഷണി നേരിടുന്നതുമായ എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർകുലിസ് വിമാനം അതിസാഹസികമായാണ് ഇറക്കിയത്. ഗർഭിണികളടക്കം അടിയന്തര വൈദ്യസഹായം ലഭിക്കേണ്ട നിരവധി പേർക്ക് ഖാർത്തൂമിൽ നിന്ന് സുഡാനിലെ തുറമുഖത്ത് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ചെറിയ എയർസ്ട്രിപ്പിൽ വിമാനമിറക്കാൻ വ്യോമസേന തീരുമാനിച്ചത്.

രാത്രി വിമാനമിറക്കാനുള്ള നാവിഗേഷൻ സംവിധാനങ്ങളോ സഹായങ്ങളോ ലാൻഡിങ് ലൈറ്റുകളോ ഇന്ധന സൗകര്യമോ ഇല്ലാത്തതും ജീർണിച്ച പ്രതലമുള്ളതുമായിരുന്നു ഈ എയർസ്ട്രിപ്പ്. റൺവേയിൽ തടസങ്ങളില്ലെന്നും സമീപത്ത് അക്രമികളില്ലെന്നും ഉറപ്പുവരുത്താൻ ഇലക്‌ട്രോ-ഒപ്റ്റിക്കൽ /ഇൻഫ്രാ-റെഡ് സെൻസറുകളാണ് പൈലറ്റ് ഉപയോഗിച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷം നൈറ്റ് വിഷൻ ഗോഗിൾസിന്‍റെ (എൻ.വി.ജി) സഹായത്തിലാണ് ഇരുണ്ട രാത്രിയിൽ പൈലറ്റ് വിമാനമിറക്കിയത്. തുടർന്ന് വ്യോമസേനയുടെ എട്ട് 'ഗരുഡ്' കമാൻഡോകളുടെ സുരക്ഷയിൽ യാത്രക്കാരെയും അവരുടെ ലഗേജുകളും വിമാനത്തിനുള്ളിൽ എത്തിച്ചു. വെളിച്ചമില്ലാത്ത റൺവേയിൽ നിന്ന് നൈറ്റ് വിഷൻ ഗോഗിൾസിന്‍റെ സഹായത്തിലാണ് 121 യാത്രക്കാരുമായി വ്യോമസേന വിമാനം പറന്നുയർന്നത്.

വ്യോമസേനയിലെ പരിചയ സമ്പന്നനായ ഗ്രൂപ്പ് ക്യാപ്റ്റൻ രവി നന്ദയാണ് വാദി സയിദ്നയിലെ ചെറിയ എയർസ്ട്രിപ്പിൽ സി-130 ജെ സൂപ്പർ ഹെർകുലിസ് വിമാനം അതിസാഹിസികമായി ഇറക്കിയത്. 2021 ആഗസ്റ്റിൽ അഫ്ഗാനിസ്താനിലെ ഇന്ത്യൻ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഓപറേഷൻ ദേവിശക്തിയുടെ ഭാഗമായിരുന്നു ക്യാപ്റ്റൻ രവി നന്ദ. അഫ്ഗാൻ രക്ഷാപ്രവർത്തനത്തിന് പിന്നാലെ ധീരതക്കുള്ള മെഡൽ നൽകി രവി നന്ദയെ രാഷ്ട്രം ആദരിച്ചിരുന്നു.

‘ഓ​പ​റേ​ഷ​ൻ കാ​വേ​രി’​യുടെ ഭാഗമായി 135 പ്ര​വാ​സി​ക​ളെ കൂടി വെള്ളിയാഴ്ച രാത്രിയോടെ സു​ഡാ​നി​ൽ​ നി​ന്ന് സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചു. സു​ഡാ​നി​ൽ​ നി​ന്ന്​ നാ​ട്ടി​​ലെ​ത്താ​ൻ ഇ​ന്ത്യ​ൻ മി​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ ആ​കെ 3400 ഇ​ന്ത്യ​ക്കാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian air forceSudan Rescue Missiongroup captain ravi nanda
News Summary - Meet The IAF Pilot Who Pulled Off Daring Sudan Rescue Mission Using Night Vision Goggles
Next Story