Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനത്ത്​ കണ്ണും നട്ട്​...

മാനത്ത്​ കണ്ണും നട്ട്​ ഷൺമുഖം നേട്ടത്തിലേക്ക്​

text_fields
bookmark_border
മാനത്ത്​ കണ്ണും നട്ട്​ ഷൺമുഖം നേട്ടത്തിലേക്ക്​
cancel

ചെ​ന്നൈ: ച​ന്ദ്ര​യാ​ൻ-2​ ദൗ​ത്യ​ത്തി​​​െൻറ ലാ​ൻ​ഡ​ർ ‘വി​ക്രം’ ക​ണ്ടെ​ത്താ​ൻ മ​ധു​ര സ്വ​ദേ​ശി​യും ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റു​മാ​യ ഷ​ൺ​മു​ഖ സു​ബ്ര​മ​ണ്യ​ന്​​ സ​ഹാ​യ​ക​മാ​യ​ത്​ ചെ​റു​പ്പം മു​ത​ൽ ബ​ഹി​രാ​കാ​ശ ശാ​സ്​​ത്ര​ത്തി​ലു​ള്ള താ​ൽ​പ​ര്യം.
നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ വാ​ഹ​നം പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ര​ണ്ട്​ ലാ​പ്​​ടോ​പു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ വി​ശ​ക​ല​നം ചെ​യ്യാ​നും ഓ​രോ പി​ക്​​സ​ലും എ​ടു​ത്തെ​ടു​ത്ത്​ നോ​ക്കി ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ക്കാ​നും സ​ഹാ​യി​ച്ച​ത്​ ഈ ​താ​ൽ​പ​ര്യ​മാ​ണ്. തി​രു​ന​ൽ​വേ​ലി ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ​നി​ന്ന്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം നേ​ടി​യ ഷ​ൺ​മു​ഖ​ൻ 12 വ​ർ​ഷ​മാ​യി ചെ​ന്നൈ​യി​ലെ ​െഎ.​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.

ട്വി​റ്റ​റി​ലൂ​ടെ ‘നാ​സ’ പു​റ​ത്തു​വി​ട്ട വി​വി​ധ ചി​ത്ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ക​യും ഓ​രോ ചി​ത്ര​ത്തി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്​​താ​ണ്​ ലാ​ൻ​ഡ​റി​​​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​സ​ക്കു​പോ​ലും സാ​ധി​ക്കാ​ത്ത​താ​ണ്​ ഷ​ൺ​മു​ഖ​ന്​ ക​ഴി​ഞ്ഞ​തെ​ന്ന്​ നാ​സ​യി​ലെ ശാ​സ്​​ത്ര​ജ്ഞ​നാ​യ നോ​ഹ പെ​ട്രോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചി​ത്ര​ത്തി​​​െൻറ ഒാ​രോ പി​ക്​​സ​ലും പ​ഠ​ന​വി​ധേ​യ​മാ​ക്കി​യാ​ണ്​ ഷ​ൺ​മു​ഖ​ൻ നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡാ​റ്റ​ക​ളും ചി​ത്ര​ങ്ങ​ളും നാ​സ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ പു​റ​ത്തു​വി​ട്ട​തി​നാ​ലാ​ണ്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യ​തെ​ന്നും, െഎ.​എ​സ്.​ആ​ർ.​ഒ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും​ ഷ​ൺ​മു​ഖ സു​ബ്ര​മ​ണ്യ​ൻ അ​ഭ്യ​ർ​ഥി​ച്ചു.
ബ​ഹി​രാ​കാ​ശ ശാ​സ്​​ത്ര​ത്തോ​ടൊ​പ്പം കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​ത്തി​ലും ഷ​ൺ​മു​ഖം ഏ​റെ ത​ൽ​പ​ര​നാ​ണ്. ഫേ​സ്​​ബു​ക്കി​ൽ ‘ചെ​ന്നൈ റെ​യി​ൻ​സ്​ ലൈ​വ്​’ എ​ന്ന പേ​ജി​ലൂ​ടെ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളും റ​ഡാ​ർ ഡാ​റ്റ​യും വി​ശ​ക​ല​നം ചെ​യ്​​ത്​ ചെ​ന്നൈ ന​ഗ​ര​ത്തി​ലെ കാ​ലാ​വ​സ്​​ഥ പ്ര​വ​ച​ന​വും മ​ഴ മു​ന്ന​റി​യി​പ്പും ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isronasaShanmuga SubramanianVikram lander debris
News Summary - Meet Shanmuga Subramanian- Chennai techie who helped NASA in locating Vikram lander debris-india
Next Story