Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹസൻ റൂഹാനി ഇന്ത്യയിൽ:...

ഹസൻ റൂഹാനി ഇന്ത്യയിൽ: ഇ​റാ​നു​മാ​യി ഒ​മ്പ​ത്​ ക​രാ​റു​ക​ൾ

text_fields
bookmark_border
ഹസൻ റൂഹാനി ഇന്ത്യയിൽ: ഇ​റാ​നു​മാ​യി ഒ​മ്പ​ത്​ ക​രാ​റു​ക​ൾ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നൊ​പ്പം ഒ​മ്പ​ത്​ ക​രാ​റു​ക​ൾ. സു​ര​ക്ഷ, വ്യാ​പാ​രം, ഉൗ​ർ​ജം, ചാ​ബ​ഹാ​ർ തു​റ​മു​ഖ വി​ക​സ​നം തു​ട​ങ്ങി​യ​വ​യി​ലാ​ണ്​ പ​ര​സ്​​പ​ര ബ​ന്ധം വി​പു​ല​പ്പെ​ടു​ത്തു​ന്ന ക​രാ​റു​ക​ൾ.കൃ​ഷി, വ്യാ​പാ​രം, ചി​കി​ത്സ, ആ​രോ​ഗ്യം, ന​യ​ത​ന്ത്ര പാ​സ്​​പോ​ർ​ട്ടു​ള്ള​വ​ർ​ക്ക്​ വി​സ ഒ​ഴി​വാ​ക്ക​ൽ, ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ൽ, നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യ​ൽ എ​ന്നി​വ​യി​ൽ സ​ഹ​ക​രി​ക്കും. കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള രേ​ഖ​ക​ൾ ഇ​രു​പ​ക്ഷ​വും കൈ​മാ​റി​യി​ട്ടു​ണ്ട്. 

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ന​യ​ത​ന്ത്ര, രാ​ഷ്​​ട്രീ​യ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന്​ ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റൂ​ഹാ​നി പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും രാ​ജ്യ​​ത്തി​​​െൻറ പേ​രെ​ടു​ത്തു​പ​റ​യാ​തെ​യാ​യി​രു​ന്നു ഇൗ ​പ​രാ​മ​ർ​ശം. ഭീ​ക​ര​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും നേ​രി​ടു​ന്ന​തി​ന്​ ര​ണ്ടു രാ​ജ്യ​ങ്ങ​ളും പ്ര​തി​ബ​ദ്ധ​മാ​ണെ​ന്ന്​ റൂ​ഹാ​നി പ​റ​ഞ്ഞു. അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സ​മാ​ധാ​ന​വും പു​രോ​ഗ​തി​യും ഉ​ണ്ടാ​കേ​ണ്ട​തി​​​െൻറ പ്രാ​ധാ​ന്യം ര​ണ്ടു നേ​താ​ക്ക​ളും എ​ടു​ത്തു​പ​റ​ഞ്ഞു. 

ചാ​ബ​ഹാ​ർ തു​റ​മു​ഖം ത​ന്ത്ര​പ​ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ റൂ​ഹാ​നി വ​ഹി​ക്കു​ന്ന പ​ങ്കി​നെ മോ​ദി പ്ര​ശം​സി​ച്ചു. റൂ​ഹാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൻ കീ​ഴി​ൽ ഇ​ന്ത്യ -ഇ​റാ​ൻ ബ​ന്ധം കൂ​ടു​ത​ൽ വി​പു​ല​മാ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. 
ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി  വി​നി​മ​യ ക​റ​ൻ​സി​യാ​യി രൂ​പ​യും റി​യാ​ലും ഉ​പ​യോ​ഗി​ക്കു​ന്ന​തി​​​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​മെ​ന്ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഹൈ​ദ​രാ​ബാ​ദ്​ ഹൗ​സി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ്​ ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലെ​ത്തി​യ റൂ​ഹാ​നി​ക്ക്​ നേ​ര​ത്തേ രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ ഒൗ​പ​ചാ​രി​ക വ​ര​വേ​ൽ​പു ന​ൽ​കി. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ശ​നി​യാ​ഴ്​​ച​ത്തെ തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം റൂ​ഹാ​നി രാ​ത്രി മ​ട​ങ്ങി. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ റൂ​ഹാ​നി​യു​ടെ സ​ന്ദ​ർ​ശ​നം.

സ​ന്തു​ല​ന സ​മീ​പ​നം കാ​ണി​ക്കാ​ൻ കൂ​ടി​യാ​ണ്​ ഇ​തു​വ​ഴി ഇ​ന്ത്യ ശ്ര​മി​ച്ച​ത്. ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ​ത​ന്നെ​യാ​ണ്​ ചാ​ബ​ഹാ​ർ തു​റ​മു​ഖ വി​ക​സ​ന പ​ങ്കാ​ളി​ത്ത​ത്തി​ന്​ തീ​രു​മാ​നം.​ പാ​കി​സ്താ​നെ മ​റി​ക​ട​ന്ന്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​ഫ്​​ഗാ​നി​സ്​​താ​നി​ലേ​ക്കും ഇ​റാ​നി​ലേ​ക്കും ക​പ്പ​ൽ​യാ​ത്ര​ക്കാ​ണ്​ വ​ഴി തു​റ​ക്കു​ന്ന​ത്. ചാ​ബ​ഹാ​ർ തു​റ​മു​ഖ​ത്തെ ക​ണ്ടെ​യ്​​ന​ർ ടെ​ർ​മി​ന​ലി​​​െൻറ ഒ​രു ഭാ​ഗം ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക്​ പാ​ട്ട​ത്തി​ന്​ ഇ​ന്ത്യ​ക്ക്​ ന​ൽ​കു​ന്ന​താ​ണ്​ ക​രാ​ർ. തു​റ​മു​ഖ വി​ക​സ​ന​ത്തി​ന്​ ഇ​ന്ത്യ 85 ദ​ശ​ല​ക്ഷം ഡോ​ള​ർ വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്. തു​റ​മു​ഖ​ത്തി​​​െൻറ ആ​ദ്യ​ഘ​ട്ടം  റൂ​ഹാ​നി ഡി​സം​ബ​റി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modihassan rouhaniiran presidentmalayalam news
News Summary - In Meet With narendra modi, Iran president hassan Rouhani -India News
Next Story