ചന്ദ്രാണി മുർമു: ലോക്സഭയിലെ പ്രായംകുറഞ്ഞ എം.പി
text_fieldsഭുവനേശ്വർ: 17ാം ലോക്സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി ഒഡിഷയിൽനിന്നുള്ള 25കാ രി ചന്ദ്രാണി മുർമു. ഗോത്രവർഗ ഭൂരിപക്ഷ മേഖലയായ ക്യോഝാർ മണ്ഡലത്തിൽ ബിജു ജനതാദൾ സ്ഥാനാർഥിയായാണ് ഇവർ മത്സരിച്ചത്. രണ്ടു വട്ടം എം.പിയായ ബി.ജെ.പിയുടെ അനന്ത നായക്കിനെയാണ് ചന്ദ്രാണി പരാജയപ്പെടുത്തിയത്.
66,203 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ചന്ദ്രാണി പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്കുള്ള അന്വേഷണത്തിലായിരുന്നു. അതിനിടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിപ്പെട്ടത്.
സംസ്ഥാനത്തെ സ്ത്രീകളെയും യുവാക്കളെയുമാണ് താൻ പാർലമെൻറിൽ പ്രതിനിധീകരിക്കുന്നതെന്ന് പറഞ്ഞ ചന്ദ്രാണി മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.
