61ാം തവണയും ട്രേഡ് യൂനിയൻ നേതാവ്; 106 വയസുള്ള യു.പിയിലെ കനയ്യ ലാൽ ഗുപ്ത ഗ്വിന്നസ് വേൾഡ് റെക്കോഡിലേക്ക്
text_fields106ാം വയസിലും ആക്ടീവായിരിക്കുന്ന ഒരാളുണ്ട് ഉത്തർപ്രദേശിൽ. 61 തവണ ട്രേഡ് യൂനിയൻ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഗ്വിന്നസ് വേൾഡ് റേക്കോഡിലേക്ക് നടന്നു കയറുകയാണ് കനയ്യ ലാൽ ഗുപ്ത. നോർത്ത് ഈസ്റ്റേൺ റെയിൽവേ മസ്ദൂർ യൂനിയൻ ജനറൽ സെക്രട്ടറിയായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
1946ലാണ് കനയ്യ ലാൽ ഗുപ്ത റെയിൽവേയിൽ ചേർന്നത്. 10 വർഷം കഴിഞ്ഞ് യൂനിയന്റെ ഭാഗമായി. അന്നുതൊട്ട് എല്ലാ വർഷവും യൂനിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
1981ൽ റെയിൽവേയിൽ നിന്ന് വിരമിച്ചിട്ടും യൂനിയൻ പ്രവർത്തനം നിർത്തിയില്ല. ലിംക റെക്കോർഡ്സ് പ്രവേശനത്തിനായി അപേക്ഷ നൽകാനൊരുങ്ങുകയാണ് കനയ്യ ലാൽ.
എല്ലാ ദിവസവും വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേൽക്കുന്ന കനയ്യ ഉണ്ണുന്നതും ഉറങ്ങുന്നതും റെയിൽ വേ ഓഫിസിലാണ്. ദിവസം രണ്ടുനേരം രണ്ട് ചപ്പാത്തിയും ദാൽ കറിയും കഴിക്കും. ട്രെയിനിന്റെ ചൂളം വിളി കേൾക്കാതെ തനിക്ക് ഉറക്കം വരില്ലെന്നാണ് ഈ മുതുമുത്തശ്ശൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

