തടികൂടിയതിന് ഭാര്യയെ വീട്ടിൽനിന്ന് പുറത്താക്കി; വിവാഹ മോചനത്തിനൊരുങ്ങി ഭർത്താവ്
text_fields
ലഖ്നൗ: വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടിയെന്നാരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി ഉത്തർപ്രദേശിൽ നിന്നൊരു യുവാവ്. നീതി തേടി ഭാര്യ നസ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒരു മാസം മുമ്പ് ഭർത്താവ് സൽമാൻ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും ശേഷം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും യുവതി പറയുന്നു. ഇരുവർക്കും ഏഴ് വയസ്സുള്ള മകനുണ്ട്.
തടി കൂടുതലാണെന്ന പേരിൽ ഭർത്താവ് യുവതിയെ കളിയാക്കിയിരുന്നതായും ഇതിന്‍റെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പറയുന്നു. തടിയുള്ളതിനാൽ ഭാര്യക്കൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്നാണത്രെ സൽമാൻ പറയുന്നത്.
തനിക്ക് സൽമാനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും എന്നാൽ, അദ്ദേഹം ആഗ്രഹിക്കുന്നത് വിവാഹമോചനമാണെന്നും നസ്മ പറഞ്ഞു. നസ്മയുടെ പരാതിയിൽ ഉചിതമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

