Top
Begin typing your search above and press return to search.
exit_to_app
exit_to_app
അവർ രക്തസാക്ഷികൾ; ഉലയാത്ത മനസ്സുമായി മീററ്റ്​​ ഇരകളുടെ ബന്ധുക്കൾ
cancel

മീററ്റ്​: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഉ​ത്ത​ർ​പ്ര​​ദേ​ശി​ൽ കൊ​ല്ല​പ്പെ​ട്ട 21ൽ ​ആ​റു​പേ​രു​ടേ​യും ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്​ ​ മീ​റ​റ്റി​ൽ. എ​ല്ലാ​വ​രും തീ​ർ​ത്തും സാ​ധാ​ര​ണ​ക്കാ​ർ. സ്വ​ന്ത​മാ​യി വീ​ടു​പോ​ലു​മി​ല്ലാ​ത്ത​വ​ർ. താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ടു​ക​ൾ​ക്കാ​ക​​ട്ടെ നാ​ലു​വ​ശ​വും മ​റ​യ്​​ക്കു​ന്ന ചു​മ​രു​ക​ൾ​പോ​ലും ക​ഷ്​​ടി. എ​ന്നാ​ൽ, ഉ​റ്റ​വ​ർ വേ​ർ​പി​രി​ഞ്ഞ ക​ന​ത്ത ന​ഷ്​​ട​ത്തി​നി​ട​യി​ലും പോ​രി​​െൻറ വീ​ര്യം തു​ടി​ക്കു​ന്ന വാ​ക്കു​ക​ളാ​ണ്​ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

42കാ​ര​നാ​യ മ​ക​നെ ന​ഷ്​​ട​മാ​യ​ 75കാ​ര​നാ​യ മു​ൻ​ഷി, ​22കാ​ര​നാ​യ പേ​ര​മ​ക​നെ ന​ഷ്​​ട​മാ​യ 60കാ​രി ന​സീ​ബ, ആ​റു​മാ​സ​മെ​ത്തി​യ കു​ഞ്ഞി​നെ അ​നാ​ഥ​മാ​ക്കി, ഭ​ർ​ത്താ​വി​നെ ന​ഷ്​​ട​പ്പെ​ട്ട 25കാ​രി​യാ​യ ഇം​റാ​ന എ​ന്നി​വ​രെ​ല്ലാം പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട്​ ഉ​റ​ച്ച വാ​ക്കു​ക​ളോ​ടെ​യാ​ണ്​​ പ്ര​തി​ക​രി​ക്കു​ന്ന​ത്. അ​വ​രു​ടെ ധൈ​ര്യം നി​ങ്ങ​ളെ അ​മ്പ​ര​പ്പി​ക്കു​മെ​ന്ന്​ മു​ഹ​മ്മ​ദ്​ ആ​സാ​ദ്​ എ​ന്ന പ്ര​ദേ​ശ​വാ​സി പ​റ​യു​ന്നു. അ​ടി​ച്ച​മ​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച്​ പോ​രാ​ടി​യ​വ​രാ​ണ്​ മീ​റ​റ്റു​കാ​ർ. ച​രി​ത്രം അ​തി​ന്​ സാ​ക്ഷി​യാ​ണെ​ന്നും ആ​സി​ഫ് ​കൂ​ട്ടി​ച്ചേ​ർ​ത്തു. 1857ൽ ​ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​ങ്ങി​യ​ത്​ ഇ​വി​​ടെ​നി​ന്നാ​ണ്. മം​ഗ​ൾ പാ​ണ്ഡെ ര​ക്ത​സാ​ക്ഷി​യാ​യ​തും​ മീ​റ​ത്തി​ൽ​ത​ന്നെ. അ​ന്ന്​ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​രാ​നാ​ണ്​ ജ​ന​ങ്ങ​ൾ ജീ​വ​ൻ ത്യ​ജി​ച്ച​തെ​ങ്കി​ൽ ഇ​ന്ന്​ അ​ത്​ സം​ര​ക്ഷി​ക്കാ​നാ​ണ്​ പോ​രാ​ട്ടം -ആ​സാ​ദ്​​ പ​റ​യു​ന്നു. വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട ആ​സി​ഫി​​െൻറ അ​യ​ൽ​വാ​സി ക​ല്ലു​വി​ന്​ എ​ന്താ​ണ്​ പൗ​ര​ത്വ നി​യ​മം എ​ന്നു​പോ​ലു​മ​റി​യി​ല്ല.

എ​ന്നാ​ൽ, ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്ക​ലാ​ണ്​ ഈ ​സ​ർ​ക്കാ​റി​​െൻറ ന​യ​മെ​ന്ന്​ സം​ശ​യ​മേ​തു​മി​ല്ലാ​തെ അ​ദ്ദേ​ഹം പ​റ​യു​ന്നു. ആ​സി​ഫി​​െൻറ ഭാ​ര്യ ഇം​റാ​ന​യും ഭ​ർ​ത്താ​വി​​െൻറ മ​ര​ണ​ത്തി​ൽ ത​ള​രു​ന്നി​ല്ല. ‘മ​ര​ണം എ​ല്ലാ​വ​ർ​ക്കു​മു​ള്ള​താ​ണ്. എ​​െൻറ ഭ​ർ​ത്താ​വ്​ അ​നീ​തി​യു​ടേ​യും ക്രൂ​ര​ത​യു​ടേ​യും ഇ​ര​യാ​ണ്. അ​ല്ലാ​ഹു ഇ​തി​നെ​ല്ലാം സാ​ക്ഷി​യാ​ണെ​ന്നും അ​വ​ർ ഉ​റ​ച്ച ശ​ബ്​​ദ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ബ്രി​ട്ടീ​ഷു​കാ​ർ ചെ​യ്​​ത​തി​നേ​ക്കാ​ൾ വ​ലി​യ ക്രൂ​ര​ത​യാ​ണ്​ യു.​പി പൊ​ലീ​സ്​ ഇ​വി​ടെ ന​ട​ത്തി​യ​തെ​ന്ന്​ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ സി.​കെ. സു​ബൈ​ർ പ​റ​ഞ്ഞു. യു.​പി മു​ഖ്യ​മ​ന്ത്രി അ​പ​ക​ട​കാ​രി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​​െൻറ ബ​ല​ത്തി​ലാ​ണ്​ പൊ​ലീ​സ്​ ഇ​തെ​ല്ലാം ചെ​യ്​​തു​​കൂ​ട്ടി​യ​തെ​ന്നും സു​ബൈ​ർ വ്യ​ക്ത​മാ​ക്കി. ഗു​ൽ​സാ​ർ മൊ​ഹ​ല്ല​യി​ൽ കൊ​ല്ല​പ്പെ​ട്ട മു​ഹ്​​സി​​​ന്​ ഒ​രു രാ​ഷ്​​ട്രീ​യ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ സ​ഹോ​ദ​ര​ൻ ഇം​റാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, കൊ​ല്ല​പ്പെ​ട്ട ശേ​ഷം മു​ഹ്​​സി​നെ പൊ​ലീ​സ്​ കൊ​ടി​യ ക​ലാ​പ​കാ​രി​യാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ ഇം​റാ​ൻ പ​റ​യു​ന്നു. മു​ഹ്സി​​െൻറ​ അ​മ്മാ​വ​ൻ അ​യ്യൂ​ബ്​ ഇം​റാ​നെ ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ട്​ ഇ​ങ്ങ​നെ കൂ​ട്ടി​േ​ച്ച​ർ​ത്തു: ‘‘ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ അ​വ​ർ ക​ലാ​പ​കാ​രി​ക​ളെ​ന്നും ഗു​ണ്ട​ക​ളെ​ന്നു​മെ​ല്ലാം വി​ളി​ക്ക​​ട്ടെ. എ​ന്നാ​ൽ, ഞ​ങ്ങ​ൾ​ക്ക​റി​യാം അ​വ​ർ ജീ​വ​ൻ ന​ൽ​കി​യ​ത്​ ഈ ​രാ​ജ്യ​ത്തി​നു വേ​ണ്ടി​യാ​ണെ​ന്ന്. അ​വ​ർ ര​ക്ത​സാ​ക്ഷി​ക​ളാ​ണ്.’’

Show Full Article
TAGS:CAA protest Anti-CAA protest india news malayalam news 
News Summary - Meerut Killing-India news
Next Story