Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്ക്​ കൈക്കലാക്കി...

തോക്ക്​ കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച ബലാത്സംഗക്കേസ്​ പ്രതിയെ പൊലീസ്​ വെടിവെച്ചു വീഴ്​ത്തി

text_fields
bookmark_border
തോക്ക്​ കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച ബലാത്സംഗക്കേസ്​ പ്രതിയെ പൊലീസ്​ വെടിവെച്ചു വീഴ്​ത്തി
cancel

മീററ്റ് (ഉത്തർ പ്രദേശ്​)​: ട്യൂഷൻ കഴിഞ്ഞ്​ മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിക്ക്​ വെടിയേറ്റു.

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസുകാരനിൽ നിന്നും പിസ്റ്റൾ കൈക്കലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ്​ പ്രതിക്ക് സേനാംഗങ്ങളിൽ നിന്ന്​ വെടിയേറ്റത്​. കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയിരുന്നു.

കേസിലെ പ്രതികളായ ലഖാന​ും വികാസുമാണ്​ കഴിഞ്ഞ ദിവസം അറസ്റ്റിലായത്​. ഇതിൽ ലഖാനാണ്​ പൊലീസിനുനേരെ ആദ്യം വെടിവെച്ചത്​. ഇതിന്​ പിന്നാലെ പൊലീസുകാർ ഇയാളുടെ കാലിൽ വെടിവെച്ച്​ വീഴ്​ത്തുകയായിരുന്നു. രണ്ട്​ പ്രതികൾ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്​.

'ഇന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഇൻസ്പെക്ടറുടെ തോക്ക് കൈക്കലാക്കിയാണ്​ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്​. ഇവരെ പിന്തുടരവെ ലഖാൻ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഞങ്ങൾ തിരികെ നടത്തിയ വെടിവെപ്പിൽ ലഖാന്‍റെ കാലിന്​ വെടിയേറ്റു' റൂറൽ പൊലീസ്​ സൂപ്രണ്ട്​ കേശവ്​ കുമാർ പറഞ്ഞു.

ഇരുവരെയും പിടികൂടിയ ശേഷം ലഖ​ാനെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർധനയിലെ കപ്സർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്​തത്​.

ക്ലാസ്​ കഴിഞ്ഞ്​ മടങ്ങുന്നത്​ വഴി നാല്​ യുവാക്കൾ കടത്തിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച്​ ബാലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​തു.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ രണ്ട്​ പ്രതികളെ അറസ്റ്റ്​ ചെയ്​തു. ബന്ധുക്കളോട്​ വിവരം പറഞ്ഞ ശേഷമാണ്​ കുട്ടി വിഷം കുടിച്ചത്​.

ലഖാൻ എന്ന യുവാവിനും മൂന്ന്​ സുഹൃത്തുക്കൾക്കുമെതിരെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന്​ ആത്മഹത്യ കുറിപ്പ്​ ലഭിച്ചതായും റൂറൽ പൊലീസ്​ സൂപ്രണ്ട്​ കേശവ്​ കുമാർ പറഞ്ഞു. ലഖാനും സുഹൃത്ത്​ വികാസുമാണ്​ അറസ്റ്റിലായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun shotmeerutgang-rape case
News Summary - Gang-Rape case Accused Tried To Escape police Shot him down
Next Story