Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗു​സ്തി താ​ര​ങ്ങ​ളു​ടെ...

ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തെ കുറിച്ച് ചോദ്യം ? ഓടി രക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

text_fields
bookmark_border
ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തെ കുറിച്ച് ചോദ്യം ? ഓടി രക്ഷപ്പെട്ട് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
cancel

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ്ര​തി ബി.​ജെ.​പി എം.​പി​യും ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ്​​ഭൂ​ഷ​ണി​നെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഗു​സ്തി താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ൽ നി​ന്ന്​ ഓ​ടി​മാറി കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി കൊ​ണാ​ട്ട്​ ​​​​പ്ലേ​സി​ൽ​വെ​ച്ചാ​യി​രു​ന്നു മീ​നാ​ക്ഷി ലേ​ഖി​യോ​ട്​ ഗു​സ്തി സ​മ​രം സം​ബ​ന്ധി​ച്ച ചോ​ദ്യ​വു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക മു​മ്പി​ൽ എ​ത്തി​യ​ത്. ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​ല്‍ മ​ന്ത്രി​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത് എ​ന്നാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​യു​ടെ ചോ​ദ്യം. ചോ​ദ്യം അ​വ​ഗ​ണി​ച്ച മ​​ന്ത്രി വേ​ഗ​ത്തി​ല്‍ ന​ട​ന്നു. പി​ന്തു​ട​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ചോ​ദ്യം ആ​വ​ർ​ത്തി​ച്ച​തോ​ടെ മ​ന്ത്രി കു​റ​ച്ചു ദൂ​രം ഓ​ടി കാ​റി​ല്‍ ക​യ​റി വാ​തി​ല​ട​ച്ചു. മ​ന്ത്രി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ​വൈ​റ​ലാ​യി. മ​ന്ത്രി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന വി​ഡി​യോ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച കോ​ൺ​ഗ്ര​സ്​ ഗു​സ്തി സ​മ​ര​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ കൃ​ത്യ​മാ​യ ഉ​ത്ത​രം ഇ​താ​ണെ​ന്ന്​​ ട്വീ​റ്റ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meenakshi LekhiWrestlers protest
News Summary - Meenakshi Lekhi ‘runs’ facing question on wrestlers
Next Story